Image

മാനേജ്‌മെന്റുകളുടെ നടപടി പുനപരിശോധിക്കണം: മുഖ്യമന്ത്രി

Published on 01 July, 2011
മാനേജ്‌മെന്റുകളുടെ നടപടി പുനപരിശോധിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ വന്ന കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍ അടക്കമുള്ള മാനേജ്‌മെന്റുകള്‍ തങ്ങളുടെ നിലപാട്‌ പുന:പരിശോധിക്കണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. 100 ശതമാനം സീറ്റുകള്‍ കൈക്കലാക്കിയ മാനേജ്‌മെന്റുകളുടെ നടപടിയെ സുപ്രീം കോടതി രൂക്ഷമായ ഭാഷയിലാണ്‌ വിമര്‍ശിച്ചിരിക്കുന്നത്‌. കേരളത്തില്‍ സാമൂഹിക നീതി നിഷേധിച്ച്‌കൊണ്ട്‌ ആര്‍ക്കും മുന്നോട്ട്‌ പോവാന്‍ കഴിയില്ല. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട്‌ ഇനിയെങ്കിലും സര്‍ക്കാറുമായി മാനേജ്‌മെന്റുകള്‍ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സി.പി.എമ്മിന്റെ നതൃത്വത്തില്‍ നടക്കുന്ന അക്രമ സമരത്തെ അംഗീകരിക്കാനാവില്ല. സ്വാശ്രയ വിഷയത്തില്‍ അഞ്ച്‌ വര്‍ഷം ഒന്നും ചെയ്യാത്തവരാണ്‌ ഇപ്പോള്‍ സമരം ചെയ്യുന്നത്‌. അക്രമ സമരം കൊണ്ട്‌ സര്‍ക്കാറിനെ പേടിപ്പിക്കാമെന്ന്‌ പ്രതിപക്ഷം കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക