Image

ട്രൈസ്റ്റേറ്റ്‌ കേരള ഫോറത്തിന്റെ ഓണാഘോഷം സെപ്‌തമ്പര്‍ 3-നു്‌

ജോര്‍ജ്ജ്‌ ഓലിക്കല്‍ Published on 02 July, 2011
ട്രൈസ്റ്റേറ്റ്‌ കേരള ഫോറത്തിന്റെ ഓണാഘോഷം സെപ്‌തമ്പര്‍ 3-നു്‌
ഫിലാഡല്‍ഫിയ: `അണി ചേരും തിരുവോണം' എന്ന തീം മുമായി ഫിലാഡല്‍ഫിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ്‌കേരളഫോറം അണിയിച്ചൊരുക്കുന്ന ഓണാഘോഷ പരിപാടികള്‍ സെപ്‌തംമ്പര്‍ 3ാം തീയതി ശനിയാഴ്‌ച രാവിലെ 10 മുതല്‍ 4-വരെ സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്നു. ചെയര്‍മാന്‍ സുധ കര്‍ത്തയും, വിന്‍സന്റ്‌ ഇമ്മാനുവല്‍, ഈപ്പന്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ നിലവില്‍ വന്നു്‌ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

വിവിധ കമ്മിറ്റികള്‍ താഴെ പറയുന്നവയാണു്‌: ജീമോന്‍ ജോര്‍ജ്ജ്‌ (ഓണഘോഷ കമ്മറ്റി ചെയര്‍മാന്‍),ജോബി ജോര്‍ജ്ജ്‌ (കള്‍ച്ചറല്‍ പ്രോഗ്രാം), ഓണ സദ്യ (സുരേഷ്‌ നായര്‍,ജോസഫ്‌ ഫിലിപ്പ്‌ ), റിസപ്‌ഷന്‍ (മോഡി ജേക്കബ്‌), പ്രെറ്‌സഷന്‍ (ബ്രീജീറ്റ്‌ വിന്‍സന്റ്‌), പബ്‌ളിക്‌ റിലേഷന്‍ (സിബിച്ചന്‍ ചെമ്പളായില്‍), പബ്‌ളിസിറ്റി (ജോര്‍ജ്ജ്‌ ഓലിക്കല്‍), ഈവന്റ്‌ കോഡിനേറ്റര്‍ (മണി നായര്‍), വെബ്‌സൈറ്റ്‌ (സാജന്‍ വറുഗീസ്‌).

പമ്പ, കോട്ടയം അസ്സോസിയേഷന്‍, ഫ്രണ്‍ട്‌സ്‌ ഓഫ്‌ തിരുവല്ല, ഫ്രണ്‍ട്‌സ്‌ ഓഫ്‌ റാന്നി, എസ്‌.എന്‍.ഡി.പി.യോഗം, എന്‍.എസ്‌.എസ.്‌ ഓഫ്‌ പി.എ ഓര്‍മ്മ, പിയാനോ, ലാന, ഇപ്‌കോ, മേള, എന്നീ സംഘടനകളുടെ ഐക്യവേദിയാണു്‌ ട്രൈസ്റ്റേറ്റ്‌ കേരളഫോറം. ഓണവും കേരള പിറവിയും സംയുക്തമായി ആഘോഷിക്കുക എന്നതാണു്‌ ഈ ഐക്യവേദിയുടെ ലക്ഷ്യം.ട്രൈസ്റ്റേറ്റ്‌ കേരളഫോറ ത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുവാന്‍ താത്‌പര്യമുള്ളവര്‍ ബന്ധപ്പെടുക

സുധ കര്‍ത്ത (267) 575-73,വിന്‍സന്റ്‌ ഇമ്മാനുവല്‍ (215)880-3341, ഈപ്പന്‍ മാത്യു (215)221-4138, ജീമോന്‍ ജോര്‍ജ്ജ്‌ (267)970 4267
ട്രൈസ്റ്റേറ്റ്‌ കേരള ഫോറത്തിന്റെ ഓണാഘോഷം സെപ്‌തമ്പര്‍ 3-നു്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക