Image

ആര്‍പ്‌ക്കോയുടെ ഉദ്‌ഘാടനം ജൂണ്‍ 9-ന്‌ ഷിക്കാഗോയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 02 July, 2011
ആര്‍പ്‌ക്കോയുടെ ഉദ്‌ഘാടനം ജൂണ്‍ 9-ന്‌ ഷിക്കാഗോയില്‍
ഷിക്കാഗോ: പുതുതായി രൂപീകരിക്കപ്പെട്ട അസോസിയേഷന്‍ ഓഫ്‌ റീഹാബ്‌ പ്രൊഫഷണല്‍സ്‌ ഓഫ്‌ കേരളാ ഒറിജിന്‍ (ആര്‍പ്‌ക്കോ) എന്ന സംഘടനയുടെ ഔപചാരികമായ ഉദ്‌ഘാടനം ജൂലൈ 9-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ സ്‌കോക്കിയിലുള്ള ഹോളിഡേ ഇന്നില്‍ വെച്ച്‌ നടത്തും.

സ്‌കോക്കി മേയര്‍ ജോര്‍ജ്‌ വാന്‍ടൂസെന്‍ ഉദ്‌ഘാടനകര്‍മ്മം നിര്‍വ്വഹിക്കും. ഇല്ലിനോയി ഓക്കുപ്പേഷന്‍ തെറാപ്പി അസോസിയേഷന്‍ പ്രസിഡന്റ്‌ പെഗ്ഗി നെല്‍സണ്‍, ഇല്ലിനോയി ഫിസിക്കല്‍ തെറാപ്പി അസോസിയേഷന്‍ പ്രസിഡന്റ്‌ സാന്‍ഫ്രാ ലെവി, നോര്‍ത്ത്‌ വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറും ക്ലിനിക്കല്‍ എഡ്യുക്കേഷന്‍ പ്രൊഫസറുമായ കെര്‍സ്റ്റണ്‍ പോര്‍ട്ടര്‍, ജി.എസ്‌.എ അഡ്‌മിനിസ്‌ട്രേറ്റര്‍ ഡോ. ലതാ കാലായില്‍, കമ്മീഷണര്‍ അനില്‍കുമാര്‍ പിള്ള, തെറാപ്പി നെറ്റ്‌ വര്‍ക്ക്‌ ഹോം ഹെല്‍ത്ത്‌ ഏജന്‍സി സി.ഇ.ഒയും പ്രസിഡന്റുമായ റിക്ക്‌ ഹാന്‍ക്ലിന്‍ എന്നിവര്‍ വിശിഷ്‌ടാതിഥികളായി ചടങ്ങില്‍ പങ്കെടുക്കും. റിക്ക്‌ ഹാന്‍ക്ലിന്‍ ഈ പരിപാടിയുടെ പ്രധാന സ്‌പോണ്‍സര്‍കൂടിയാണ്‌.

കൂടാതെ വിവിധ മെഡിക്കല്‍ പ്രൊഫഷണല്‍ സംഘടനകളുടെ പ്രതിനിധികളും, വിവിധ മാധ്യമ പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരിക്കും. ഉദ്‌ഘാടന ചടങ്ങിനോടനുബന്ധിച്ച്‌ ഗാനമേളയും വര്‍ണ്ണാഭമായ പരിപാടികളും ഉണ്ടായിരിക്കും.

പ്രസിഡന്റ്‌ ബെഞ്ചമിന്‍ തോമസ്‌, വൈസ്‌ പ്രസിഡന്റ്‌ സണ്ണി മുത്തോലത്ത്‌, ജനറല്‍ സെക്രട്ടറി ബ്രിജിറ്റ്‌ ജോര്‍ജ്‌, ജോയിന്റ്‌ സെക്രട്ടറി ജിഷ ഏബ്രഹാം, ട്രഷറര്‍ ജയിംസ്‌ തിരുനെല്ലിപ്പറമ്പില്‍, ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങളായ അബു മാഞ്ച, സിറില്‍ ചാക്കോ മിയാലില്‍, ജയിംസ്‌ തോമസ്‌, ജോജോ ആനാലില്‍, റെജില്‍ ബേബി, സബീന ചെറിയാന്‍, സായി പുല്ലാപ്പള്ളി, വില്‍സണ്‍ ജോണ്‍, തോമസ്‌ മാത്യു, നിഷാ തോമസ്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കും. ജനറല്‍ സെക്രട്ടറി ബ്രിജിറ്റ്‌ ജോര്‍ജ്‌ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
ആര്‍പ്‌ക്കോയുടെ ഉദ്‌ഘാടനം ജൂണ്‍ 9-ന്‌ ഷിക്കാഗോയില്‍
Join WhatsApp News
Mary gupta 2016-05-14 17:19:17
Our thoughts to sorrowing family. We love you Alice.  You will be always in our hearts .God Bless you and keep you in his arms. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക