Image

പരാതിക്കാരി മൊഴിമാറ്റി: ഐഎംഎഫ്‌ മുന്‍ മേധാവിയെ മോചിപ്പിച്ചു

Published on 02 July, 2011
പരാതിക്കാരി മൊഴിമാറ്റി: ഐഎംഎഫ്‌ മുന്‍ മേധാവിയെ മോചിപ്പിച്ചു
ന്യൂയോര്‍ക്ക്‌: ലൈംഗിക ആരോപണ വിധേയനായിരുന്ന മുന്‍ ഐഎംഎഫ്‌ മേധാവി ഡൊമിനിക്‌സ്‌ട്രോസ്‌ കാനെ കോടതി മോചിപ്പിച്ചു. പരാതിക്കാരിയായ ഹോട്ടല്‍ ജീവനക്കാരി മൊഴിമാറ്റി പറഞ്ഞതിനാലാണ്‌ കാനെ മോചിപ്പിച്ചത്‌. ഗിനിയക്കാരിയായ യുവതി സംഭവത്തിന്റെ പിറ്റേന്നു ക്രിമിനല്‍ പശ്‌ചാത്തലമുള്ള ഒരാളെ ഫോണ്‍ ചെയ്‌ത്‌ സ്‌ട്രോസ്‌ കാന്‍ കേസില്‍ നിന്നു കിട്ടാന്‍ ഇടയുള്ള സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്‌തിരുന്നു. ഇതോടെ ഉഭയ സമ്മതത്തോടെ ബന്ധപ്പെട്ടശേഷം സ്‌ട്രോസ്‌ കാന്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നു ഇവര്‍ പരാതിപ്പെടുകയായിരുന്നു. ഈ സംഭാഷണം റിക്കോര്‍ഡ്‌ ചെയ്‌തിട്ടുണ്ട്‌. കഴിഞ്ഞ രണ്ടു കൊല്ലത്തിനകം ഇയാള്‍ ഈ സ്‌ത്രീയുടെ ബാങ്ക്‌ അക്കൗണ്ടില്‍ ഒരുലക്ഷം ഡോളര്‍ പലപ്പോഴായി ഇട്ടിട്ടുണ്ടെന്നും കണ്ടെത്തി. ലഹരിമരുന്നു കൈവശം വച്ചതിന്‌ ഇയാള്‍ പിടിയിലായിട്ടുണ്ടെന്നും ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. എന്നാല്‍ കേസില്‍ അന്തിമ വിധിയായിട്ടില്ല. ഫ്രാന്‍സില്‍ നേരത്തേ നടന്ന അഭിപ്രായ സര്‍വേകളില്‍ പ്രസിഡന്റ്‌ സര്‍കോസിയെക്കാള്‍ മുന്നിലായിരുന്നു സോഷ്യലിസ്‌റ്റ്‌ നേതാവും മുന്‍മന്ത്രിയുമായ സ്‌ട്രോസ്‌ കാന്‍. വാഷിങ്‌ടണ്‍ ആസ്‌ഥാനമായുള്ള ഐഎംഎഫിന്റെ മേധാവിയായി 2007ല്‍ ആണു ചുമതലയേറ്റത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക