Image

പി. ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

Published on 02 July, 2011
പി. ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
തിരുവനന്തപുരം: സ്വഭാവദൂഷ്യത്തിന്റെ പേരില്‍ സി.പി.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ശശിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. സംസ്ഥാന സമിതിയാണ് പുറത്താക്കല്‍ തീരുമാനമെടുത്തത്.ശശിയുടെ ഭാഗത്തുനിന്ന് വെച്ചുപൊറുപ്പിക്കാന്‍ കഴിയാത്ത തെറ്റാണ് സംഭവിച്ചതെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും അടിയന്തരമായി തീരുമാനം നടപ്പാക്കണമെന്നും സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചിരുന്നു. നേരത്തെ ശശിയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചിരുന്നു. ഒരു സംസ്ഥാന സമിതിയംഗം ആണ് ശശിക്കെതിരെ പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് പാര്‍ട്ടി രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ശശി കുറ്റക്കാരനാണെന്ന് കമ്മീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ കമ്മിറ്റിയില്‍നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക