Image

മുന്‍ കേന്ദ്രമന്ത്രി ചതുരാനന്‍ മിശ്ര അന്തരിച്ചു

Published on 02 July, 2011
മുന്‍ കേന്ദ്രമന്ത്രി ചതുരാനന്‍ മിശ്ര അന്തരിച്ചു
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന സി.പി.ഐ നേതാവുമായ ചതുരാനന്‍ മിശ്ര(86) അന്തരിച്ചു. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെച്ചായിരുന്നു അന്ത്യം.

സ്വാതന്ത്ര്യ സമരസേനാനി കൂടിയായ ചതുരാനന്‍ മിശ്ര ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ദേവഗൗഡ, ഗുജ്‌റാള്‍ സര്‍ക്കാരുകളില്‍ കൃഷി മന്ത്രിയായിരുന്നു. ബിഹാര്‍ നിയമസഭയിലേയ്ക്ക് മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1984 ലും 90 ലും രാജ്യസഭയിലേക്കും 1996 ല്‍ ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയുടെ ദേശീയ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക