Image

എക്യൂമെനിക്കല്‍ ഫെലോഷിപ്പ്‌ ഓഫ്‌ ഇന്ത്യന്‍ ചര്‍ച്ചസ്‌ രജതജൂബിലിയുടെ നിറവല്‍

ജോര്‍ജ്‌ ഓലിക്കല്‍ Published on 03 July, 2011
എക്യൂമെനിക്കല്‍ ഫെലോഷിപ്പ്‌ ഓഫ്‌ ഇന്ത്യന്‍ ചര്‍ച്ചസ്‌ രജതജൂബിലിയുടെ നിറവല്‍
ഫിലാഡല്‍ഫിയ: ഭാരതീയ ക്രിസ്‌തീയ സഭാ വിഭാഗങ്ങളെ എകോപിപ്പിച്ചു കൊണ്ട്‌ രുപം കൊടുത്ത ഫിലാഡല്‍ഫിയായിലെ എക്യൂമെനിക്കല്‍ ഫൊലോഷിപ്പ്‌ ഈ വര്‍ഷം രജത ജൂബിലി കൊണ്ടാടുകയാണ്‌. ഇരുപത്തിയഞ്ച്‌ വര്‍ഷം മുമ്പ്‌ വിവിധ ആരാധന ക്രമങ്ങള്‍ അനുഷ്‌ടിച്ചിരുന്ന ഭാരതീയ സഭാ വിഭാഗങ്ങള്‍ക്ക്‌ വര്‍ഷത്തിലൊരിക്കല്‍ ഒന്നുചേരുവാനും ക്രിസ്‌തുമസ്സ്‌ ആഘോഷിക്കുവാനുമുള്ള വേദിയായി തടങ്ങിയ ക്രിസ്‌തീയ ഐക്യവേദി ജൂബിലിയുടെ നിറവില്‍ നില്‍ക്കുമ്പോള്‍ ഇന്നു്‌ പത്തൊമ്പത്‌ ക്രിസ്‌തീയ ദേവാലയങ്ങളുടെ കൂട്ടായ്‌മയാണു്‌.

ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ധനശേഖരാര്‍ത്ഥം മാവേലി എഫ്‌.എം 2011 എന്ന ഹാസ്യ നൃത്ത സംഗീത പരിപാടി ഫിലാഡല്‍ഫിയായിലെ കലാപ്രേമികള്‍ക്കായി ഒരുക്കുന്നു. സെപ്‌തംബര്‍ 17-ന്‌ ശനിയാഴ്‌ച വൈകുന്നേരം 5:30-നു്‌ ബെന്‍സേലം ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌നടത്തുവാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

വിനീത്‌ ശ്രീനിവാസന്‍,റഹ്‌മാന്‍, ജോതിര്‍മയി,തുടങ്ങിയ പ്രമുഖ കലാപ്രതിഭകളുടെ നേതൃത്വത്തില്‍ മറ്റു ഹാസ്യ കലാകാരന്മരും അണി നിരക്കുന്ന ഈ മെഗാഷോയുടെ ടിക്കറ്റ്‌ വിതരണോദ്‌ഘാടനം ജൂലൈ 16ാം തീയതി ശനിയാഴ്‌ച 4-മണിക്ക്‌ അന്‍റൂ അവന്യൂ വിലുള്ള സെന്റ്‌തോമസ്‌ പള്ളിയില്‍ വച്ച്‌നടത്തുന്നു. എക്യൂമെനിക്കല്‍ ഫെലോഷിപ്പ്‌ ഓഫ്‌ ഇന്ത്യന്‍ ചര്‍ച്ചസ്‌ ഇന്‍ ഫിലാഡല്‍ഫിയ ചെയര്‍മാന്‍ ഫാ. ജോസ്‌ ഡാനിയല്‍, കോ. ചെയര്‍മാന്‍ ഫാ. ജോണ്‍ മേലേപ്പുറം, ജൂബിലി കമ്മറ്റി കോഡിനേറ്റര്‍ഫാ. എംകെ കുര്യാക്കോസ്‌ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ്‌ വിതരണത്തിനും ബന്ധപ്പെടുക. ഫാ. ജോസ്‌ ഡാനിയല്‍ (215) 808-4052, ഫാ. ജോണ്‍ മേലേപ്പുറം, (215) 808- 4052 ഫാ. എംകെ കുര്യാക്കോസ്‌ (201) 681- 1078, കോശി വറുഗീസ്‌(267)3125373, ജീമോന്‍ ജോര്‍ജ്ജ്‌(267)9704267, സണ്ണി എബ്രാഹം (484)7161636, കെ.വറുഗീസ്‌(215)947-9604, എം.എ മാത്യു (215)3843571.
എക്യൂമെനിക്കല്‍ ഫെലോഷിപ്പ്‌ ഓഫ്‌ ഇന്ത്യന്‍ ചര്‍ച്ചസ്‌ രജതജൂബിലിയുടെ നിറവല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക