Image

നിധിശേഖരത്തില്‍കണ്ടെടുത്ത ചങ്ങല പാപപരിഹാരം സമര്‍പ്പിച്ചതെന്ന്‌

Published on 03 July, 2011
നിധിശേഖരത്തില്‍കണ്ടെടുത്ത ചങ്ങല പാപപരിഹാരം സമര്‍പ്പിച്ചതെന്ന്‌
തിരുവനന്തപുരം: ശ്രീപത്മനാഭ ക്ഷേത്രത്തിലെ ബി അറ തുറന്നപ്പോള്‍ ലഭിച്ച സ്വര്‍ണച്ചങ്ങലകള്‍ വധശിക്ഷ നടപ്പാക്കിയ വേളയില്‍ പാപപരിഹാരാര്‍ഥം സമര്‍പ്പിച്ചതെന്ന്‌ കരുതുന്നു. ഏതാണ്ട്‌ ആനയുടെ ചങ്ങലയുടെ വലിപ്പമുള്ളതില്‍ ഏറ്റവും ചെറിതിന്‌ തന്നെ 998 ഗ്രാം തൂക്കമുണ്ട്‌. ഇത്തരം നിരവധി ചങ്ങലകളാണ്‌ ലഭിച്ചത്‌. കണ്ടെടുത്ത സ്വര്‍ണ്ണനാണയങ്ങള്‍ക്ക്‌ ശരാശരി 200 കോടിയിലേറെ രൂപ വില കണക്കാക്കാം.ഇവ വില്‌പനയ്‌ക്കുവച്ചാല്‍ ഒരു സ്വര്‍ണ നാണയത്തിന്‌ 75 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ വിലയുണ്ട്‌. കൂടാതെ ഇന്നലെ ലഭിച്ച വിഷ്‌ണു ഭഗവാന്റെ രൂപത്തിന്‌ ഒന്നരയടിയാണു പൊക്കം. മൂന്നു കിലോയിലധികം തൂക്കമുണ്‌ട്‌. കണ്ണഞ്ചിപ്പിക്കുന്ന വിഷ്‌ണു പ്രതിമ മണിക്കൂറുകള്‍ നോക്കിയിട്ടും വില നിശ്ചയിക്കാനായില്ല. ഇത്തരം രണ്ടെണ്ണം ലഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക