Image

കലയുടെ ഓണാഘോഷം ഓഗസ്റ്റ്‌ 27-ന്‌; വിപുലമായ ഒരുക്കങ്ങള്‍

ജോയിച്ചന്‍ പുതുക്കുളം Published on 05 July, 2011
കലയുടെ ഓണാഘോഷം ഓഗസ്റ്റ്‌ 27-ന്‌; വിപുലമായ ഒരുക്കങ്ങള്‍
ഫിലാഡല്‍ഫിയ: കലയുടെ ആഭിമുഖ്യത്തില്‍ ഡെലവേര്‍ വാലിയില്‍ ഓഗസ്റ്റ്‌ 27-ന്‌ തിരുവോണവും, ഇന്ത്യയുടെ സ്വാതന്ത്ര്യദിനവും ആഘോഷിക്കുവാന്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ജൂണ്‍ 26-ന്‌ കലയുടെ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു സി.പി.എയുടെ അധ്യക്ഷതയില്‍ കൂടിയ ഓണക്കമ്മിറ്റി പരിപാടികള്‍ക്ക്‌ അന്തിമരൂപം നല്‍കി. നോര്‍ത്ത്‌ ഫിലാഡല്‍ഫിയയിലുള്ള ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ വെച്ചായിരിക്കും ഇക്കൊല്ലത്തെ ആഘോഷങ്ങള്‍.

ഉച്ചയ്‌ക്ക്‌ 12.15-ന്‌ മഹാബലിയെ എതിരേറ്റുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കും. മുത്തുക്കുടകളും ചെണ്ടമേളവും താലപ്പൊലിയേന്തിയ നിരവധി മഹിളകളും ഘോഷയാത്രയ്‌ക്ക്‌ മാറ്റുകൂട്ടും. ജി.കെ. നായര്‍ നേതൃത്വംകൊടുക്കുന്ന ചെണ്ടമേളം, തോമസ്‌ ഏബ്രഹാമിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗാനമേള, കേരളത്തിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടുള്ള വിഭവസമൃദ്ധമായ ഓണസദ്യ, നിരവധി കലാകാരന്മാരും കലാകാരികളും ചേര്‍ന്ന്‌ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ എന്നിവ ആഘോഷങ്ങളുടെ ഭാഗമായിരിക്കും.

ഫിലാഡല്‍ഫിയയില്‍ അജി പണിക്കരുടെ നേതൃത്വത്തില്‍ പ്രശസ്‌തമായി നടന്നുവരുന്ന നൂപുര ഡാന്‍സ്‌ അക്കാഡമി കേരളത്തിന്റെ പ്രാചീന കലാരൂപങ്ങള്‍ നിരത്തിവെച്ചുകൊണ്ട്‌ കലാപരിപാടികളുടെ പ്രാരംഭ പ്രോഗ്രാം അവതരിപ്പിക്കുന്നതാണ്‌. മറ്റ്‌ പല ഡാന്‍സ്‌ സ്‌കൂളുകളും മികവുറ്റ കലാപ്രതിഭകളും പരിപാടികള്‍ അവതരിപ്പിക്കും. അനിയന്‍കുഞ്ഞും പാര്‍ട്ടിയും അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍ അനുഭൂതികളുടെ പുതിയ ലേകത്തേക്ക്‌ കാണികളെ നയിക്കും.

സണ്ണി ഏബ്രഹാം, അലക്‌സ്‌ ജോണ്‍, രാജപ്പന്‍ നായര്‍, മാത്യു പി. ചാക്കോ, കുര്യാക്കോസ്‌ കുടക്കച്ചിറ, ഡോ. ജയിംസ്‌ കുറിച്ചി എന്നിവരുടെ കീഴില്‍ വിവിധ കമ്മിറ്റികള്‍ ഓണാഘോഷങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇക്കൊല്ലത്തെ ഓണാഘോഷങ്ങള്‍ പൂര്‍വ്വകാലങ്ങളെ അപേക്ഷിച്ച്‌ മോടിയായിരിക്കുമെന്ന്‌ കലയുടെ സെക്രട്ടറി ജോസഫ്‌ സഖറിയ പ്രസ്‌താവിച്ചു.
കലയുടെ ഓണാഘോഷം ഓഗസ്റ്റ്‌ 27-ന്‌; വിപുലമായ ഒരുക്കങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക