Image

ഡി.എം.എയുടെ ഓണാഘോഷവും സ്റ്റാര്‍ഷോയും സെപ്‌റ്റംബര്‍ പത്തിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 05 July, 2011
ഡി.എം.എയുടെ ഓണാഘോഷവും സ്റ്റാര്‍ഷോയും സെപ്‌റ്റംബര്‍ പത്തിന്‌
ഡിട്രോയിറ്റ്‌: ഡിട്രോയിറ്റിലെ മലയാളികള്‍ക്ക്‌ ഇതാദ്യമായി വിഭവസമൃദ്ധമായ ഓണസദ്യയോടൊപ്പം മലയാള സിനിമാവേദിയിലെ 16-ല്‍പ്പരം കലാകാരന്മാര്‍ അണിനിരക്കുന്ന കലാസന്ധ്യയും ഒരുങ്ങുന്നു. മൂന്നാം ഓണദിനമായ സെപ്‌റ്റംബര്‍ പത്തിന്‌ വാള്‍ഡ്‌ ലേക്ക്‌ നോര്‍ത്തേണ്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ്‌ പരിപാടികള്‍ അരങ്ങേറുന്നത്‌.

മിഷിഗണിലെ മലയാളികള്‍ക്ക്‌ ഓണം ഒരു ആഘോഷമാക്കാനുള്ള ഒരപൂര്‍വ്വ അവസരമൊരുക്കിക്കൊണ്ട്‌ വൈകിട്ട്‌ 4.30-ന്‌ വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന്‌ പ്രശസ്‌ത നടന്‍ റഹ്‌മാന്റേയും, നടനും ഗായകനുമായ വിനീത്‌ ശ്രീനിവാസന്റേയും നേതൃത്വത്തില്‍ അരങ്ങേറുന്ന `മാവേലി എഫ്‌.എം 2011' എന്ന കലാവിരുന്നില്‍ പ്രശസ്‌ത ചലച്ചിത്ര താരങ്ങളായ ജ്യോതിര്‍മയി, രമ്യാ നമ്പീശന്‍, ധന്യാ മേരി വര്‍ഗീസ്‌, മഞ്‌ജു പിള്ള തുടങ്ങിയവരും പ്രശസ്‌ത പിന്നണി ഗായകരായ സയനോര, സച്ചിന്‍ വാര്യര്‍, മിമിക്രി താരങ്ങളായ കലാഭവന്‍ ജിന്റോ, പ്രകാശ്‌ കുടപ്പനക്കുന്ന്‌, പ്രദീപ്‌ ലാല്‍ എന്നിങ്ങനെ മലയാള സിനിമാ രംഗത്തെ പ്രശസ്‌ത താരങ്ങളാണ്‌ അണിനിരക്കുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ഗിരീഷ്‌ നായര്‍ (248 640 7597), ഡയസ്‌ തോമസ്‌ (248 470 2200), പോള്‍ കുര്യാക്കോസ്‌ (586 565 2141), സൈജന്‍ ജോസഫ്‌ (248 925 7769), സാം മാത്യു (248 982 0734), ആകാശ്‌ ഏബ്രഹാം (248 470 9332), തോമസ്‌ കര്‍ത്തനാള്‍ (586 747 7801), മാത്യു ചെരുവില്‍ (586 206 6164), രാജേഷ്‌ നായര്‍ (248 346 5135), സുരേന്ദ്രന്‍ നായര്‍ (248 837 9897). വെബ്‌സൈറ്റ്‌: www.dmausa.org
ഡി.എം.എയുടെ ഓണാഘോഷവും സ്റ്റാര്‍ഷോയും സെപ്‌റ്റംബര്‍ പത്തിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക