Image

ഫോമാ കണ്‍വെന്‍ഷന്‍ കാര്‍ണിവല്‍ ഗ്ലോറിയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 05 July, 2011
ഫോമാ കണ്‍വെന്‍ഷന്‍ കാര്‍ണിവല്‍ ഗ്ലോറിയില്‍
ന്യൂയോര്‍ക്ക്‌: ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്ക (ഫോമ)യുടെ 2012-ലെ `കണ്‍വെന്‍ഷന്‍ അറ്റ്‌ സീ' കാര്‍ണിവല്‍ ഗ്ലോറിയിലായിരിക്കുമെന്ന്‌ കണ്‍വെന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സണ്ണി പൗലോസ്‌ അറിയിച്ചു. ഇതോടെ മലയാളി ഡോക്‌ടര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ്‌ കേരളാ മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സിന്‌ (എ.കെ.എം.ജി) ശേഷം ക്രൂയിസില്‍ കണ്‍വെന്‍ഷന്‍ നടത്തുന്ന ആദ്യ മലയാളി സാംസ്‌കാരിക സംഘടനയായി ഫോമ.

മൂവായിരത്തോളം പേര്‍ക്ക്‌ കയാറാവുന്ന കാര്‍ണിവല്‍ ഗ്ലോറി 2012 ഓഗസ്റ്റ്‌ ഒന്നിനാണ്‌ ന്യൂയോര്‍ക്കില്‍ നിന്ന്‌ ഫോമാ കുടുംബങ്ങളുമായി അഞ്ച്‌ രാത്രിയും ആറ്‌ പകലും അടങ്ങുന്ന യാത്രതിരിക്കുന്നത്‌. സെന്റ്‌ ജോണ്‍, ഹാലിഫാക്‌സ്‌ എന്നിവിടങ്ങളില്‍ കാര്‍ണിവല്‍ ഗ്ലോറിക്ക്‌ സ്റ്റോപ്പ്‌ ഉണ്ടാകും.

ക്രൂയിസ്‌ കപ്പലുകളില്‍ വെള്ളത്തില്‍ ഇറക്കിയശേഷം, എക്കാലവും മികച്ച റിവ്യൂ റേറ്റിംഗ്‌ നിലനിര്‍ത്തുന്ന ആഢംഭര കപ്പലാണ്‌ കാര്‍ണിവല്‍ ഓഫ്‌ ഗ്ലോറി. നീണ്ട ചര്‍ച്ചകള്‍ക്കുശേഷം ഈയിടെയാണ്‌ ഫോമയും, കാര്‍ണിവല്‍ ഗ്ലോറിയും തമ്മിലുള്ള കരാര്‍ ധാരണയായതെന്ന്‌ കണ്‍വെന്‍ഷന്‍ ചെയര്‍പേഴ്‌സണ്‍ സണ്ണി പൗലോസ്‌ അറിയിച്ചു.

നോര്‍ത്ത്‌ അമേരിക്കയിലെ ഏറ്റവും വിജയകരമായിരുന്ന റോച്ചസ്റ്റര്‍ കണ്‍വെന്‍ഷന്റെ ചുമതലക്കാരനായിരുന്നു സണ്ണി പൗലോസ്‌. ആഢംഭര കപ്പലില്‍ കണ്‍വെന്‍ഷന്‍ നടത്തുന്നത്‌ തികച്ചും ശ്രമകരമായ പരിപാടിയാണെന്ന്‌ സണ്ണി പൗലോസ്‌ അഭിപ്രായപ്പെട്ടു. എന്നാല്‍ ഏറ്റവും നൂതനമായ ആശയങ്ങള്‍ നടപ്പാക്കണമെന്ന നിലവിലുള്ള ഫോമാ നേതൃത്വത്തിന്റെ ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ്‌ `കണ്‍വെന്‍ഷന്‍ അറ്റ്‌ സീ' യാഥാര്‍ത്ഥ്യമാകുന്നതെന്ന്‌ കണ്‍വെന്‍ഷന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

ഇന്‌ഡസൈഡ്‌, ഓഷ്യന്‍ വ്യൂ, ബാല്‍ക്കണി എന്നീ മൂന്നിനങ്ങളിലായിരിക്കും താമസ സൗകര്യങ്ങള്‍ ഒരുക്കുന്നത്‌. ഇവയുടെ റേറ്റുകള്‍ ഫോമയുടെ നേതൃത്വം താമസിയാതെ പ്രഖ്യാപിക്കുമെന്ന്‌ സണ്ണി പൗലോസ്‌ അറിയിച്ചു.
ഫോമാ കണ്‍വെന്‍ഷന്‍ കാര്‍ണിവല്‍ ഗ്ലോറിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക