Image

ടെക്‌സസ് സൗന്ദര്യറാണി പട്ടം കെന്‍ഡല്‍ മോറിസിന്

പി.പി.ചെറിയാന്‍ Published on 05 July, 2011
ടെക്‌സസ് സൗന്ദര്യറാണി പട്ടം കെന്‍ഡല്‍ മോറിസിന്
ആര്‍ലിംഗ്ട്ടണ്‍(ഡാളസ്) : ടെക്‌സസ് ക്രിസ്ത്യന്‍ യൂണിവേഴ്‌സിറ്റി ജേര്‍ണലിസം വിദ്യാര്‍ത്ഥിനി (കെന്‍ഡല്‍ മോറിസ് 20 വയസ്സ്) 2011 ലെ 'മിസ്സ് ടെക്‌സസ്' ആയി തിരഞ്ഞെടുക്കപ്പെട്ടു. 'മിസ്സ് ഫ്രിസ്‌ക്കെ'ആയി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ടെക്‌സസ് സൗന്ദര്യ റാണി പട്ടത്തിനുള്ള മത്സരത്തിന് അര്‍ഹത നേടിയത്.

ജൂലായ് 1 വെള്ളിയാഴ്ച വൈകീട്ട് നടന്ന സൗന്ദര്യ റാണി മത്സരത്തില്‍ ഡാനെയ് കൗച്ച്, ജോര്‍ഡന്‍ ജോന്നസണ്‍, കാന്‍ഡീസ് ബെനറ്റ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.

ജനുവരി 10 മുതല്‍ 12 വരെ ലാസ് വേഗസ്സില്‍ നടക്കുന്ന അമേരിക്കന്‍ സൗന്ദര്യ റാണി മത്സരത്തില്‍ ടെക്‌സസ്സിനെ പ്രതിനിധീകരിച്ച് കെന്‍ഡല്‍ മോറിസ് പങ്കെടുക്കും.
ടെക്‌സസ് സൗന്ദര്യറാണി പട്ടം കെന്‍ഡല്‍ മോറിസിന്ടെക്‌സസ് സൗന്ദര്യറാണി പട്ടം കെന്‍ഡല്‍ മോറിസിന്ടെക്‌സസ് സൗന്ദര്യറാണി പട്ടം കെന്‍ഡല്‍ മോറിസിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക