Image

ക്ഷേത്ര സ്വത്ത്: സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് എന്‍.എസ്.എസ്

Published on 05 July, 2011
ക്ഷേത്ര സ്വത്ത്: സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് എന്‍.എസ്.എസ്
ചങ്ങനാശ്ശേരി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയില്‍ കണ്ടെടുത്ത സ്വത്തുക്കള്‍ ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കുമെന്ന സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. പത്മനാഭസ്വാമിയുടെ ഒരു തരി മണ്ണുപോലും ദുര്‍വ്യയം നടത്താതെ കാത്തുസൂക്ഷിച്ച തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.തിരുവിതാംകൂര്‍ രാജവംശത്തിന്റെ മഹനീയ ഭരണസംസ്കാരത്തെയും പാരമ്പര്യത്തെയും ചോദ്യം ചെയ്യുന്നതരത്തിലുള്ള അഭിപ്രായങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക