Image

ഉത്തേജകം : പിടിയിലായ താരങ്ങളുടെ പരിശീലകരെ പുറത്താക്കും

Published on 05 July, 2011
ഉത്തേജകം : പിടിയിലായ താരങ്ങളുടെ പരിശീലകരെ പുറത്താക്കും
ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിയിലായ കായിക താരങ്ങളുടെ പരിശീലകരെ പുറത്താക്കാന്‍ കേന്ദ്ര കായികമന്ത്രാലയം തീരുമാനിച്ചു. കായിക മന്ത്രി അജയ് മാക്കന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉക്രെയ്ന്‍കാരനായ അത്‌ലറ്റിക് കോച്ച് യൂറി ഒഗോറോ ഡിനിക്കിനെ പുറത്താക്കിയതായും മന്ത്രി വ്യക്തമാക്കി.
 
കോച്ച് നിര്‍ദേശിച്ച വിറ്റാമിനുകള്‍ കഴിക്കുക മാത്രമാണ് ചെയ്തതെന്ന് മരുന്നുപരിശോധനയില്‍ പരാജയപ്പെട്ട താരങ്ങള്‍ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി.ഉത്തേജക വിവാദത്തെക്കുറിച്ച് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയോടും ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തേജക മരുന്ന് വിവാദത്തെക്കുറിച്ച് റിട്ട.ഹൈക്കോടതി ജഡ്ജി അടങ്ങുന്ന സമിതിയായിരിക്കും അന്വേഷിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക