മധ്യവയസ്കനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച മകളെ കൊലപ്പെടുത്തി
Published on 05 July, 2011
ചണ്ഡിഗര്‍: ഹരിയാനയില്‍ അമ്പതുകാരനായ മധ്യവയസ്കനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച
മകളെ പിതാവ് കൊലപ്പെടുത്തി. ഹരിയാനയിലെ കൈതാല്‍ ജില്ലയിലെ കാസാന്ഗ്രാമത്തിലാണ്
സംഭവം. 17കാരിയായ മകളെ പിതാവ് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു.
വിവാഹ ശേഷം ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ കഴിയില്ലെന്ന് പെണ്‍കുട്ടി
വാശിപിടിച്ചതോടെ കോപാകുലനായ മകളെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പിതാവിനെ
പോലീസ് അറസ്റ്റ് ചെയ്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല