ഉത്തേജക മരുന്ന് വിവാദം: ഇന്ത്യന്‍ കോച്ചിനെ പുറത്താക്കി
Published on 05 July, 2011
ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് വിവാദത്തില്‍ ഇന്ത്യന്‍ അത്ലറ്റിക് കോച്ച് യുരി
ഒഗ്ഗ്രോദ്നികിനെ പുറത്താക്കി. ഇദ്ദേഹം ഉക്രൈന് സ്വദേശിയാണ്. ഇതോടൊപ്പം വിദേശ
കോച്ചുമാരെ എല്ലാം മാറ്റുമെന്നും സ്പോര്‍ട്സ് മന്ത്രി അജയ് മാക്കന് അറിയിച്ചു.
ഈയിടെ നടന്ന പരിശോധനയില്‍ 8 അത്ലറ്റുകള് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി
തെളിഞ്ഞിരുന്നു. ഇത്തരം കാര്യങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല.
അതിനാല്‍ കോച്ചുമാര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും കടുത്ത നടപടികള്‍
എടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല