Image

നാടകനടി അംബുജം സുരാസു നിര്യാതയായി

Published on 06 July, 2011
നാടകനടി അംബുജം സുരാസു നിര്യാതയായി
കോഴിക്കോട്‌: പ്രശസ്‌ത നാടക നടിയും സ്‌ത്രീവിമോചന പ്രവര്‍ത്തകയുമായിരുന്ന അംബുജം സുരാസു (65) നിര്യാതയായി. അന്തരിച്ച നാടകനടനും തിരക്കഥാകൃത്തുമായ സുരാസുവിന്റെ ഭാര്യയാണ്‌. അമ്മുവേടത്തി എന്ന പേരിലാണ്‌ ഇവര്‍ നാടകരംഗത്ത്‌ അറിയപ്പെട്ടിരുന്നത്‌. അഗസ്‌ത്യന്‍മൂഴിയില്‍ തയ്യല്‍ക്കാരന്‍ അച്ചുവിന്റെയും നാണിയമ്മയുടെയും മകളായി 1945 ല്‍ ജനിച്ച അംബുജം പതിനെട്ടാമത്തെ വയസ്സില്‍ ആദ്യമായി നാടകത്തില്‍ അഭിനയിച്ച്‌ അഭിനയലോകത്തെത്തി. 1ബി.പി. മൊയ്‌തീന്റെ നേതൃത്വത്തിലുള്ള കേരള കലാ മന്ദിര്‍, കുമാരനെല്ലൂരിലെ ഉദയ കലാസമിതി, അഗസ്‌ത്യന്‍മൂഴിയിലെ ഫ്രന്‍ഡ്‌സ്‌ കലാ സമിതി, ജ്യോതി ആര്‍ട്‌സ്‌ എന്നീ നാടക ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചു. 1975ല്‍ മികച്ച നടിക്കുള്ള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം നേടി.

കോഴിക്കോട്ടെ സംഗമം, കലിംഗ, ചിരന്തന, നിലമ്പൂര്‍ ബാലന്റെ കളിത്തറ തുടങ്ങിയ നാടകസംഘങ്ങളിലെല്ലാം അംബുജം നിറഞ്ഞുനിന്നു. 1980ല്‍ പ്രസിദ്ധ നാടകനടനും തിരക്കഥാകൃത്തും സംവിധായകനുമായ സുരാസുവിന്റെ ജീവിതപങ്കാളിയായി. 1997ല്‍ സുരാസുവിന്റെ മരണശേഷം സ്‌ത്രീവിമോചന പ്രസ്‌ഥാനവുമായി അജിതയ്‌ക്കും അന്വേഷിക്കുമൊപ്പം സജീവമായി. സംസ്‌കാരം ഇന്ന്‌ ഉച്ചയ്‌ക്ക്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക