Image

തിരുഹൃദയതിരുനാള്‍ ആഘോഷിച്ചു

ജോസ്‌മോന്‍ തത്തംകുളം Published on 06 July, 2011
തിരുഹൃദയതിരുനാള്‍ ആഘോഷിച്ചു
റ്റാമ്പ : സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക്ക് ദേവാലയത്തിലെ പ്രധാന തിരുനാളായ തിരുഹൃദയ തിരുനാള്‍ ജൂണ്‍ 25, 26 തീയ്യതികളില്‍ ഭക്തി ആഢംബരപൂര്‍വ്വം ആഘോഷിച്ചു. 25-ാം തീയ്യതി ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് വികാരി റവ.ഫാ.പത്രോസ് ചമ്പക്കര തിരുനാള്‍ പതാക ഉയര്‍ത്തി. തുടര്‍ന്നു ആഘോഷമായ ദിവ്യബലി നടത്തപ്പെട്ടു. ദിവ്യബലിയെ തുടര്‍ന്ന് വാദ്യമേളങ്ങളോടുകൂടിയ പ്രദക്ഷിണവും, പ്രദക്ഷിണത്തിനുശേഷം കരിമരുന്നു കലാപ്രകടനവും സ്‌നേഹവിരുന്നും നടത്തപ്പെട്ടു.

26-ാം തീയ്യതി ഞായറാഴ്ച്ച രാവിലെ 10.30 ന് മയാമി സെന്റ് ജൂഡ് ക്‌നാനായ മിഷന്‍ ഡയറക്ടര്‍ ഫാ.സ്റ്റീഫന്‍ വെട്ടുവേലിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന നടത്തപ്പെട്ടു. റവ.ഫാ. സ്റ്റീഫന്‍ വെട്ടുവേലി തിരുനാള്‍ സന്ദേശം നല്കി. ദിവ്യബലിക്കുശേഷം ബാബു കുളങ്ങര, സോണി കുളങ്ങര എന്നിവരെ അടുത്ത വര്‍ഷത്തെ പ്രസുദേന്തിമാരായി വാഴിച്ചു. തുടര്‍ന്നു വിഭവസമൃദ്ധമായ സ്‌നേഹവിരുന്നു നടത്തപ്പെട്ടു. സെന്റ് ആന്റണീസ് കൂടാര യോഗമായിരുന്നു ഈ വര്‍ഷം തിരുനാള്‍ ഏറ്റെടുത്തു നടത്തിയത്. തിരുനാള്‍ ആഘോഷങ്ങള്‍ ഒരു വന്‍വിജയമാക്കി തീര്‍ക്കുവാന്‍ സഹായിച്ചു. പള്ളി കമ്മിറ്റി അംഗങ്ങള്‍ക്കും മറ്റു വോളന്റീയേഴ്‌സിനും വികാരി റവ.ഫാ.പത്രോസ് ചമ്പക്കര നന്ദി രേഖപ്പെടുത്തി.
തിരുഹൃദയതിരുനാള്‍ ആഘോഷിച്ചുതിരുഹൃദയതിരുനാള്‍ ആഘോഷിച്ചുതിരുഹൃദയതിരുനാള്‍ ആഘോഷിച്ചുതിരുഹൃദയതിരുനാള്‍ ആഘോഷിച്ചുതിരുഹൃദയതിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
PC Mathew 2016-09-09 10:33:32
Sincere condolence to the family of Cherutharyil. May God console all of you. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക