Image

രാഹുല്‍ ഗാന്ധിയുടെ പദയാത്രയ്ക്കിടെ നിറതോക്കുമായെത്തിയ ആള്‍ അറസ്റ്റില്‍

Published on 07 July, 2011
രാഹുല്‍ ഗാന്ധിയുടെ പദയാത്രയ്ക്കിടെ നിറതോക്കുമായെത്തിയ ആള്‍ അറസ്റ്റില്‍
ലക്‌നൗ: രാഹുല്‍ ഗാന്ധിയുടെ പദയാത്ര കടന്നുപോകുമ്പോള്‍ നിറതോക്കുമായി എത്തിയ ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. രാഹുലിന്റെ സമീപത്തേക്ക് നീങ്ങവേയാണ് ഇയാളെ പിടികൂടിയത്. രാഹുലിന്റെ പദയാത്രയ്ക്കിടെ അലിഗഢില്‍ വച്ചാണ് സംഭവം. രാജസ്ഥാനിലെ ഉദയ്പൂര്‍ സ്വദേശി ഹരി മോഹന്‍ ശര്‍മ്മ എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്നത് ലൈസന്‍സുളള തോക്കായിരുന്നുവെന്ന് രാഹുലിന്റെ സുരക്ഷാച്ചുമതലയുള്ള എസ്പിജി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക