Image

ഹെല്‍മെറ്റ്‌ പ്രതിക്ഷേധകന്‍ ബൈക്കില്‍ നിന്ന്‌ വീണുമരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 08 July, 2011
ഹെല്‍മെറ്റ്‌ പ്രതിക്ഷേധകന്‍ ബൈക്കില്‍ നിന്ന്‌ വീണുമരിച്ചു
ന്യൂയോര്‍ക്ക്‌: ബൈക്കില്‍ യാത്രചെയ്യുന്നവരെല്ലാം ഹെല്‍മെറ്റ്‌ ധരിക്കണമെന്ന ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ നിയമം കൂടുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചതിനെതിരേ ഹെല്‍മെറ്റ്‌ ധരിക്കാതെ ബൈക്കില്‍ പ്രതിക്ഷേധ റാലി നടത്തിയ പ്രതിക്ഷേധകന്‍ ബൈക്കില്‍ നിന്ന്‌ വീണു മരിച്ചു.

പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഒണാന്‍ഡാഗോ എന്ന സ്ഥലത്ത്‌ റൂട്ട്‌ 11-ല്‍ കഴിഞ്ഞ ശനിയാഴ്‌ച (ജൂലൈ 2)നാണ്‌ സംഭവം നടന്നത്‌. പാരീഷ്‌ ടൗണില്‍ താമസിക്കുന്ന ഫിലിപ്പ്‌ കോണ്‍ടോസ്‌ എന്ന 55 വയസ്സുകാരനാണ്‌ അപകടത്തില്‍പ്പെട്ട്‌ മരിച്ചത്‌.

പ്രതിക്ഷേധ റാലിക്കിടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ബ്രേക്ക്‌ ചവുട്ടി നിയന്ത്രണം വിട്ട്‌ റോഡില്‍ തലയിടിച്ച്‌ വീഴുകയായിരുന്നു. ഉടന്‍തന്നെ ഫിലിപ്പിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹെല്‍മെറ്റ്‌ ധരിച്ചിരുന്നുവെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നെന്ന്‌ സ്റ്റേറ്റ്‌ ട്രോപ്പര്‍ റോബര്‍ട്ട്‌ ജൂറെല്ലറും ഡോക്‌ടര്‍മാരും അഭിപ്രായപ്പെട്ടു. ഫിലിപ്പിന്റെ തലയോട്ടി പൊട്ടിയിരുന്നതായും ഡോക്‌ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. മെഡിക്കോസ്‌ ക്ലബ്‌ അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക