Image

പ്രധാന ബജറ്റ് നിര്‍ദേശങ്ങള്‍:

Published on 08 July, 2011
പ്രധാന ബജറ്റ് നിര്‍ദേശങ്ങള്‍:
* ആഢംബര കാറുകള്‍ക്ക് സെസ് ഏര്‍പ്പെടുത്തി
* 4000 ച. അടി വിസ്തീര്‍ണ്ണത്തില്‍ കൂടുതലുള്ള വീടുകള്‍ക്ക് 2 ശതമാനം അധിക സെസ് ഏര്‍പ്പെടുത്തും
* ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ 300 രൂപ
* കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 400 രൂപയാക്കി
* ഇടുക്കിയിലെ അര്‍ഹരായ കര്‍ഷകര്‍ക്ക് പട്ടയം നല്‍കും
* ദാനാധാരങ്ങള്‍ക്ക് ആയിരം രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി മാത്രം
* വിദേശ മദ്യത്തിന്റെ ആദ്യവില്‍പന സെസ് ആറ് ശതമാനമാക്കി, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ സെസ് 10 ശതമാനം ആക്കി ഉയര്‍ത്തി
* കെ.എസ്.ആര്‍.ടി.സിക്ക് 100 കോടി നല്‍കും, 1000 പുതിയ ബസുകള്‍ നിരത്തിലിറക്കും
* 60 വയസ് കഴിഞ്ഞ ഗൃഹനാഥനോ ഗൃഹനാഥയ്‌ക്കോ 300 രൂപ പെന്‍ഷന്‍.
* എരുമേലി ടൗണ്‍ഷിപ്പായി ഉയര്‍ത്താന്‍ 2 കോടി
* മലയോരവികസന അതോറിറ്റി രൂപീകരിക്കും.
* പുതിയ മരാമത്ത് പണികള്‍ക്ക് 325 കോടി
* കോട്ടയത്ത് മൊബിലിറ്റി ഹബ് സ്ഥാപിക്കും. 5 കോടി
* കൃത്യമായി കാര്‍ഷിക വായ്പ തിരിച്ചടച്ചാല്‍ 5 ശതമാനം പലിശയിളവ്.
* സ്റ്റേറ്റ് റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട് നടപ്പാക്കും.
* കൊച്ചി മെട്രോക്ക് 25 കോടി.
* കണ്ണൂര്‍ വിമാനത്താവളം 30 കോടി.
* മലയോര വികസനത്തിന് 5 കോടി.
* കോട്ടയം, കുമരകം ചേര്‍ത്തല ഹൈവേയ്ക്ക് 5 കോടി.
* ഉച്ചഭഷണപരിപാടി ഹൈസ്കൂള്‍ തലം വരെ ്‌വ്യാപിപ്പിക്കും.
* എല്ലാ സ്കൂള്‍ കുട്ടികള്‍ ആരോഗ്യ ഇന്‍ഷുറന്‍സ്
* അഞ്ചു പുതിയ പോളിടെക്‌നിക്കുകള്‍
* പാലുല്‍പ്പാദനം കൂട്ടും.
* മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ജില്ലാതല പദ്ധതി.
* വിവിധ ഇന്‍ഷുറന്‍സുകള്‍ ഒന്നിച്ചാക്കി കര്‍ഷകര്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി.
* എല്ലാ മേഖലകളിലും പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് നടപ്പാക്കും.
* മലപ്പുറം താനൂരില്‍ പുതിയ മത്സ്യബന്ധന തുറമുഖം.
* എര്‍ണാകുളം ശബരി സ്റ്റേറ്റ് ഹൈവേയ്ക്ക് 2 കോടി
* ജൈവ മാലിന്യ സംസ്കരണത്തിന് പഞ്ചായത്തുകളില്‍ പദ്ധതി.
* വനം പരിസ്ഥിതി നിയമത്തിന്റെ പരിധിയില്‍ നിന്ന് കൃഷിഭൂമിയെ ഒഴിവാക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക