Image

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ വര്‍ണാഭമായ ദുക്‌റാന തിരുനാള്‍ ആഘോഷം

ജോസ് മാളേയ്ക്കല്‍ Published on 08 July, 2011
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ വര്‍ണാഭമായ ദുക്‌റാന തിരുനാള്‍ ആഘോഷം
ഫിലാഡല്‍ഫിയ : ഭാരത അപ്പസ്‌തോലനും, സെന്റ് തോമസ് സീറോമലബാര്‍ ദേവാലയത്തില്‍ സ്വര്‍ഗീയ മദ്ധ്യസ്ഥനുമായ വിശുദ്ധ തോമ്മാശ്ലീഹായുടെ തിരുനാള്‍ ജൂലൈ 1 വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ മൂന്നുദിവസം നീണ്ടുനിന്ന നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ ഭക്തിപുരസ്‌കരം ആഘോഷിച്ചു. വെള്ളിയാഴ്ച്ച ഇടവകവികാരി റവ.ഫാ.ജോണ്‍ മേലേപ്പുറം തിരുനാള്‍കൊടി ഉയര്‍ത്തി ആഘോഷപരിപാടികള്‍ക്കു തുടക്കം കുറിച്ചു. അദ്ദേഹത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും, രൂപം വെഞ്ചരിപ്പും അന്നേദിവസം നടന്നു.

ജൂലൈ 2 ശനിയാഴ്ച വൈകീട്ട് നാലിനു ആഘോഷമായ സമൂഹബലി. റവ. ഫാ.മാത്യു മുളങ്ങാശേരി മുഖ്യകാര്‍മികനും റവ.ഫാ.ജോസ് അയിനിക്കല്‍ , റവ.ഫാ.ജോണ്‍ മേലേപ്പുറം, റവ. ഫാ.ടിജോ മുല്ലക്കര എന്നിവര്‍ സഹകാര്‍മികരും ആയിരുന്നു. ഫാ.ജോസ് അയിനിക്കല്‍ സന്ദേശം നല്‍കി. തുടര്‍ന്നു മാതാവിന്റെ നൊവേനയും ജപമാലപ്രദക്ഷിണവും ലദീഞ്ഞും.

പ്രദക്ഷിണത്തിനുശേഷം ആഡിറ്റോറിയത്തില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. തിരുനാള്‍ പ്രസുദേന്തിമാരായ സെന്റ് മേരീസ് വാര്‍ഡിലെ നാല്‍പതിലധികം കുടുംബാംഗങ്ങളും മറ്റു ഇടവകാംഗങ്ങളും ചേര്‍ന്നവതരിപ്പിച്ച കലാമേന്മയുമുള്ള പരിപാടികള്‍ കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. പ്രസുദേന്തി കുടുംബാംഗങ്ങള്‍ ഒന്നിച്ചുചേര്‍ന്നുള്ള സമൂഹഗാനം, യുവജനങ്ങളുടെ നൃത്തങ്ങള്‍ , സ്‌കിറ്റ്, ഗാനമേള, സീറോമലബാര്‍ കലാകാരന്മാര്‍ അവതരിപ്പിച്ച കൊഴുത്തകാളക്കുട്ടി എന്ന ലഘുഹാസ്യനാടകം, നര്‍മ്മത്തില്‍ ചാലിച്ച് കാണികളെ കുടുകുടാ ചിരപ്പിച്ച ഹാസ്യഇന്റര്‍വ്യൂ എന്നിവ അവയില്‍ ചിലതു മാത്രം.

പ്രധാന തിരുനാള്‍ ദിവസമായ ഞായറാഴ്ച്ച റവ.ഫാ. സന്തോഷ് ജോര്‍ജ് മുഖ്യകാര്‍മ്മികനായി 6 വൈദികര്‍ ഒരുമിച്ചര്‍പ്പിച്ച തിരുനാള്‍ സമൂഹബലിയും, തിരുനാള്‍ സന്ദേശവും. തുടര്‍ന്ന് മുത്തുക്കുടകളുടേയും, ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം, ലദീഞ്ഞ്, സ്‌നേഹവിരുന്ന്. തിരുനാള്‍ ദിവസങ്ങളില്‍ പള്ളിയും പരിസരങ്ങളും വളരെ കമനീയമായി അലങ്കരിച്ചിരുന്നു. തിരുനാളിനോടനുബന്ധിച്ച് യുവജനങ്ങള്‍ നടത്തിയ കാര്‍ണിവെല്‍ എല്ലാവരെയും ആകര്‍ഷിച്ചു. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവരും അതില്‍ സജീവമായി പങ്കെടുത്തു. മൂന്നുദിവസങ്ങളിലും കരിമരുന്നു കലാപ്രകടനം ഉണ്ടായിരുന്നു.

ഇടവകയുടെ കുടുംബകൂട്ടായ്മയിലെ സെന്റ് മേരീസ് വാര്‍ഡില്‍പ്പെടുന്ന 40 ല്‍ പരം കുടുംബങ്ങളായിരുന്നു ഈ വര്‍ഷം പ്രസുദേന്തിമാരായി തിരുനാള്‍ ഏറ്റെടുത്തു നടത്തിയത്. ഇടവകവികാരി ഫാ.ജോണ്‍ മേലേപ്പുറം, സെന്റ് മേരീസ് വാര്‍ഡ് പ്രസിഡന്റ് ജോസ് പാലത്തിങ്കല്‍, വൈസ് പ്രസിഡന്റ് ജോസ് തെക്കൂട
ന്‍ ‍, സെക്രട്ടറി ഡെന്നീസ് മന്നാട്ട്, ട്രഷറര്‍ സജി സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികളുള്‍പ്പെടെ എല്ലാ കുടുംബാംഗങ്ങളും രണ്ടുമാസത്തോളം നിരന്തരമായി പെരുനാള്‍ മോടിയാക്കുന്നതിനായി കിണഞ്ഞു പരിശ്രമിച്ചു. പള്ളി പരിസരങ്ങള്‍ വൃത്തിയായി കമനീയമായി അലങ്കരിക്കുന്നതിലും, കലാപരിപാടികളും, തിരുനാള്‍ കര്‍മ്മങ്ങളും ഭംഗിയാക്കുന്നതിനും അംഗങ്ങള്‍ മല്‍സരബുദ്ധിയോടെ പരിശ്രമിച്ചു. അവര്‍ക്കു പ്രോത്സാഹനമായി ഇടവക വികാരി ഫാ.ജോണ്‍ മേലേപ്പുറം, ട്രസ്റ്റിമാരായ എബ്രഹാം മുണ്ടക്കല്‍ , ജോര്‍ജ് തറക്കുന്നേല്‍ , ടോമി അഗസ്റ്റിന്‍ , പി.എസ്. തോമസ് എന്നിവരും. സ്റ്റാന്‍ലി എബ്രഹാം ലിറ്റര്‍ജിയും; ജറി ജോര്‍ജ്, ജറിന്‍ പാലത്തിങ്കല്‍ ‍, നിമ്മി ബാബു, ബേബി കളപറംബത്ത് എന്നിവര്‍ കൊയറും; മനോജ് ലാമണ്ണില്‍ കലാപരിപാടികളും; ബാബി ചിയേഴത്ത് ഡക്കറേഷനും; ജോസ് കളപറംബത്ത്, ജോജി ചെറിയാന്‍ എന്നിവര്‍ ഹോസ്പിറ്റാലിറ്റിയും; സജി സെബാസ്റ്റ്യന്‍ സാമ്പത്തിക കാര്യങ്ങളും ഭംഗിയായി കോര്‍ഡിനേറ്റു ചെയ്തു. ഓര്‍മ്മയില്‍ സൂക്ഷിക്കാനും വരുംതലമുറക്കു കണ്ടുപഠിക്കാനും പറ്റിയ പല നല്ലകാര്യങ്ങളും ബാക്കിവച്ചിട്ടാണു ഇത്തവണത്തെ തിരുനാള്‍ സമാപിച്ചത്. സല്‍പ്രവര്‍ത്തനത്തിലൂന്നിയ പങ്കാളിത്തത്തിലൂടെ കുടുംബകൂട്ടായ്മ എങ്ങനെ പരിപോഷിപ്പിക്കാം എന്നുള്ളതിനു ഉത്തമോദാഹരണമായിരുന്നു ഈ തിരുനാള്‍ ആഘോഷം.
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ വര്‍ണാഭമായ ദുക്‌റാന തിരുനാള്‍ ആഘോഷംഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ വര്‍ണാഭമായ ദുക്‌റാന തിരുനാള്‍ ആഘോഷംഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ വര്‍ണാഭമായ ദുക്‌റാന തിരുനാള്‍ ആഘോഷംഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ വര്‍ണാഭമായ ദുക്‌റാന തിരുനാള്‍ ആഘോഷംഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ വര്‍ണാഭമായ ദുക്‌റാന തിരുനാള്‍ ആഘോഷംഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ വര്‍ണാഭമായ ദുക്‌റാന തിരുനാള്‍ ആഘോഷംഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ വര്‍ണാഭമായ ദുക്‌റാന തിരുനാള്‍ ആഘോഷം
Join WhatsApp News
Raju Mathew 2016-11-26 01:02:01
Hello. I am Raju Mathew from Karnataka. Sorry to hear the news. We are joining in your grief. 
  God's word the Bible gives us the hope that we can see our beloved lovely chechi again on this earth (please see the scripture John 5:28,29, Isiaih 25:8,26:19,) This is not dream. Our Lord Jesus Christ demonstrated God's power by ressurecting Lazerus and 2 others. One of the important reason Jesus came to the earth is to teach about God's Kingdom (Luke 4:43). Ressuruction, he did was part of teaching about the Kingdom (Revelation 21:1-5).
 So what we have to do to receive our beloved dead ones? If you are interested to more about Bible's answer, please visit our website www.jw.org or my mail I'd rajumathewjw@gmail.com
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക