Image

അടിസ്ഥാന വികസനത്തിന് ഊന്നല്‍ നല്‍കി യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

Published on 08 July, 2011
അടിസ്ഥാന വികസനത്തിന് ഊന്നല്‍ നല്‍കി യു.ഡി.എഫ്  സര്‍ക്കാരിന്റെ ആദ്യ ബജറ്റ്
തിരുവനന്തപുരം:  അടിസ്ഥാന വികസനത്തിനും ഊന്നല്‍ നല്‍കി ധനമന്ത്രി കെ.എം. മാണി യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. കഴിഞ്ഞ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. ആസ്തിയുടെ രണ്ടരയിരട്ടിയിലേറ കടബാധ്യത വരുത്തി വച്ചിട്ടാണ് ഇടതു സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞത്.

കടം വാങ്ങാതെ കടം തിരിച്ചടയ്ക്കാന്‍ പറ്റാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. സാമ്പത്തിക അച്ചടക്കം പാലിക്കുന്നതില്‍ കഴിഞ്ഞ സര്‍ക്കാര്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. ജനവിധി വികനത്തിനുള്ള മാന്‍ഡേറ്റാണ്. വികസനം ത്വരിതപ്പെടുത്താനായിരിക്കും മുന്‍ഗണന നല്‍കുന്നത്. വികസന കാര്യത്തില്‍ അഖിലേന്ത്യാ ശരാശരിയില്‍ മറ്റു സംസ്ഥാനത്തേക്കാള്‍ പിന്നിലാണ് കേരളമെന്ന് മാണി ചൂണ്ടിക്കാട്ടി.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട 1000 കിലോമീറ്റര്‍ റോഡ് നവീകരിക്കും. ഇതിനായി സ്റ്റേറ്റ് റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട് എന്ന പദ്ധതി രൂപീകരിക്കും. കേന്ദ്രസര്‍ക്കാരിന്റെ ഉള്‍പ്പെടെ ധനസഹായം റോഡുകളുടെ വികസനത്തിനായി സ്വീകരിക്കും. സംസ്ഥാനത്തെ റോഡുകളുടെ നവീകരണത്തിനായി 200 കോടി രൂപ ബജറ്റില്‍ മാറ്റിവച്ചു.

ഇടുക്കി, പത്തനംതിട്ട, മലപ്പുറ, കാസര്‍കോഡ് ജില്ലകളില്‍ പുതിയ മെഡിക്കല്‍കോളജ് ആരംഭിക്കും. കൊച്ചി മെട്രോക്ക് 25 കോടി, കണ്ണൂര്‍ വിമാനത്താവളം 30 കോടി, മലയോര വികസനത്തിന് 5 കോടി,എന്‍ഡോ സള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങള്‍ക്ക് പ്രത്യേക പാക്കേജ്, മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭവന പദ്ധതിയിക്ക് 10 കോടി രൂപ, വയനാട്ടില്‍ ആധുനിക ചികിത്സാ കേന്ദ്രത്തിന് 2 കോടി,പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് 1 കോടി, സ്മാര്‍ട്ട് സിറ്റിയ്ക്ക് 10 കോടി, 4000 അടിയില്‍ കൂടുതലുള്ള വീടുകള്‍ക്ക് രണ്ട് ശതമാനം സെസ് തുടങ്ങിയവയാണ് ജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ .





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക