Image

മന്ത്രിമാരെ നിര്‍ദ്ദേശിക്കില്ല: കരുണാനിധി

Published on 08 July, 2011
മന്ത്രിമാരെ നിര്‍ദ്ദേശിക്കില്ല: കരുണാനിധി
ന്യൂഡല്‍ഹി: ടുജി സ്‌പെക്‌ട്രം അഴിമതി കേസില്‍ രാജിവെച്ച മന്ത്രിമാര്‍ക്ക്‌ പകരമായി പുതുതായി ആരേയും നിര്‍ദേശിക്കില്ലെന്ന്‌ ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി പറഞ്ഞു. ഇക്കാലത്ത്‌ എ.രാജ, ദയാനിധി മാരന്‍ എന്നീ മന്ത്രിമാര്‍ക്കാണ്‌ അഴിമതിയുടെ പേരില്‍ പുറത്തുപോകേണ്ടിവന്നത്‌. മന്ത്രിസ്ഥാനത്തേക്ക്‌ പുതിയ ആളുകളെ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള പട്ടിക താന്‍ സോണിയ ഗാന്ധിക്കോ പ്രധാനമന്ത്രിക്കോ അയച്ചിട്ടില്ലെന്ന്‌ ദയാനിധി മാരന്റെ രാജി ഔദ്യോഗികമായി സ്ഥിരീകരിച്ച ഉടനെ കരുണാനിധി മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രിസഭയില്‍ തുടരണമോ എന്ന കാര്യത്തില്‍ അടുത്ത്‌ നടക്കുന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവ്‌ യോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക