മാണി നടത്തിയത് വിലകുറഞ്ഞ രാഷ്ട്രീയ പ്രസംഗം: വി.എസ്
Published on 08 July, 2011
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി
കെ.എം. മാണി നടത്തിയത് വില കുറഞ്ഞ രാഷ്ട്രീയ പ്രസംഗമാണെന്ന് പ്രതിപക്ഷ നേതാവ്
വി.എസ് അച്യുതാനന്ദന് പറഞ്ഞു. വികസന സന്തുലിതാവസ്ഥ തകര്‍ക്കുന്ന ബജറ്റാണ്.
ശരിയായ ആസൂത്രണ വീക്ഷണമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭൂപരിഷ്കരണം
അട്ടിമറിക്കാന്‍ ബജറ്റില്‍ ശ്രമമുണ്ടായി. ഇതിന്റെ തെളിവാണ് തോട്ടം മേഖലക്ക്
പ്രഖ്യാപിച്ച ഇളവ്. 30 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു രൂപക്ക് അരി നല്‍കുമെന്ന
മുഖ്യമന്ത്രിയുടെ പ്രസ്താവന ബജറ്റില്‍ 20 ലക്ഷമാക്കി കുറച്ചെന്നും അച്യുതാനന്ദന്
പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല