Image

നടവയല്‍, ഓലിക്കല്‍ , ചെമ്പ്‌ളായില്‍ മലയാളം ടെലിവിഷന്‍ യു.എസ്.എ റീജണല്‍ ഡയറക്ടര്‍മാര്‍

Published on 09 July, 2011
നടവയല്‍, ഓലിക്കല്‍ , ചെമ്പ്‌ളായില്‍ മലയാളം ടെലിവിഷന്‍ യു.എസ്.എ റീജണല്‍ ഡയറക്ടര്‍മാര്‍
പ്രവാസികളുടെ സ്വന്തം ചാനല്‍ എന്നു വിശേഷിപ്പിക്കാവുന്ന മലയാളം ടെലിവിഷന്‍ റീജണല്‍ ഡറക്‌ടേഴ്‌സ് ആയി ജോര്‍ജ് നടവയല്‍ , ജോര്‍ജ് ഓലിക്കല്‍ , സിബിച്ചന്‍ ചേമ്പ്‌ളായില്‍ എന്നിവരെ നിയമിച്ചതായി മലയാളം ടെലിവിഷന്‍ പ്രസിഡന്റും, ചീഫ് ഫൈനാന്‍സ്യല്‍ ഓഫീസറുമായ ജോണ്‍ ടൈറ്റസ് പ്രസ്താവിച്ചു. ഇവര്‍ പ്രതിനിധാനം ചെയ്യുന്ന മന്ത്ര മീഡിയയുടെ ബാനറിലായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടക്കുക.

മലയാളം ടെലിവിഷന്റെയും, മലയാളം ഐ
പിടിവിയുടെയും പ്രവര്‍ത്തനങ്ങള്‍ക്കും ഭാവി പരിപാടികള്‍ക്കും ഇവരുടെ പങ്ക് വലുതായിരിക്കും എന്ന് മലയാളം ടെലിവിഷന്‍ ചെയര്‍മാന്‍ വര്‍ക്കി ഏബ്രഹാം പ്രസ്താവിച്ചു. ഫിലാഡല്‍ഫിയയും പരിസരപ്രദ്ശങ്ങളിലും താമസിക്കുന്ന മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മലയാളം ടെലിവിഷന്റെയും ബിവിജെഎസ് കമ്മ്യൂണികേഷന്റെയും എല്ലാ വിധ സഹായസഹകരണങ്ങളും നല്കും എന്നും വര്‍ക്കി ഏബ്രഹാം കൂട്ടിച്ചേര്‍ത്തു.

പ്രവാസികളുടെ ഹൃദയസ്പന്ദനങ്ങള്‍ മനസ്സിലാക്കി തങ്ങളുടെ അഭിരുചിക്കനുസരിച്ച് പ്രോഗ്രാമുകള്‍ തയ്യാറാക്കുന്നതിനുള്ള ബൃഹത്തായ ഒരു പദ്ധതി തയ്യാറാക്കി വരികയാണെന്ന് ചീഫ് ഫൈനാന്‍സ്യല്‍ ഓഫീസറായ ബേബി ഊരാളില്‍ പറയുകയുണ്ടായി. ഇതിനായി അമേരിക്കയില്‍ നിരവധി സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഡ്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അബാസഡര്‍ പ്രഭു ദയാല്‍ ബി.വി.ജെ.എസ് കമ്മ്യൂണികേഷന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംസാരിച്ചപ്പോള്‍ താന്‍ ചരിത്രത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് പറഞ്ഞു. പ്രവാസികളാല്‍ , പ്രവാസി മലയാളികള്‍ക്കു വേണ്ടി ആരംഭിക്കുന്ന കേരളത്തിനു പുറത്തുള്ള ആദ്യത്തെ ചാനല്‍ ഇവിടെ ഉദ്ഘാടനം നടത്തപ്പെട്ടതായി അദ്ദേഹം പ്രസ്താവിച്ചു.

കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസില്‍ ഉദ്യോഗസ്ഥനായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച ജോര്‍ജ് നടവയല്‍ , റിയദ് ഇന്ത്യന്‍ എംബസി ,സ്‌ക്കൂളില്‍ അദ്ധ്യാപകനായും പ്രവര്‍ത്തിച്ചിരുന്നു. കേരളാ എക്‌സ്പ്രസിന്റെ ഫിലഡല്‍ഫിയ ബ്യൂറോ ചീഫായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം സാമൂഹ്യസാംസ്‌കാരിക രംഗങ്ങളില്‍ തന്റെ നിറസാന്നിധ്യവും, പാടവവും തെളിയിച്ചു.

അമേരിക്കന്‍ മലയാളികളുടെ ആദ്യ ദേശീയ നാടകോല്‍സവത്തിനും തുടക്കം കുറിച്ചവരില്‍ ഒരാളായ ജോര്‍ജിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. മീഡിയ രംഗങ്ങളിലെ പ്രവര്‍ത്തനത്തെ മാനിച്ച് ഫൊക്കാന അവാര്‍ഡ് നല്കിയിരുന്നു. തന്റെ സ്ഥാനത്തില്‍ താന്‍ വളരെ സന്തോഷവാനാണെന്നും മലയാളം ടെലിവിഷന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പ്രവാസി മലയാളികളുടെ നോര്‍ത്തമേരിക്കയിലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മലയാളം ടെലിവിഷന്റെ പങ്ക് വളരെ വലുതാണെന്ന് ഫൊക്കാന പ്രസിഡന്റ് ശ്രീ.ജി.കെ പിള്ള പ്രസ്താവിക്കുകയുണ്ടായി. ഇതിനായി എല്ലാവിധമായ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു എന്നും അദ്ദേഹം ഫൊക്കാനാ ദേശീയ കണ്‍വന്‍ഷന്റെ കിക്കോഫിനോടനുബന്ധിച്ച് നടത്തിയ അഭിമുഖത്തില്‍ മലയാളം ടെലിവിഷനോട് പറഞ്ഞു.

മറ്റൊരു റീജണല്‍ ഡറക്ടര്‍ ആയി സ്ഥാനം ഏല്‍ക്കുന്ന ജോര്‍ജ് ഓലിക്കല്‍ ഫിലാഡല്‍ഫിയ വാട്ടര്‍ അതോറിട്ടിയില്‍ ഉദ്യോഗസ്ഥനാണ്. പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാനേജ്‌മെന്റ് ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹവും സാമൂഹ്യസാംസ്‌കാരിക രംഗങ്ങളില്‍ തന്റെ കഴിവുകള്‍ പ്രകടിപ്പിച്ച ആളാണ്. 19 വര്‍ഷമായി ഫിലാഡല്‍ഫിയയില്‍ താമസമാക്കിയ ഇദ്ദേഹം ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പെടെ നിരവധി സംഘടനകളുടെ ഭാരവാഹിത്വം വഹിച്ച ആളാണ്.

ഫൊക്കാന നാഷണല്‍ കമ്മറ്റി മെമ്പര്‍ സ്ഥാനം വഹിച്ച ജോര്‍ജ് മനീഷി നാടകോല്‍സവത്തിന്റെ സൂത്രധാരരില്‍ ഒരാളായിരുന്നു. മാധ്യമരംഗത്തും, കലാസാംസ്‌കാരികരംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം സാമൂദായിക രംഗങ്ങളിലും ശോഭിച്ചിരുന്നു. തന്റെ ഈ സ്ഥാനത്തില്‍ അതീവ സന്തുഷ്ടനാണെന്നും, ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നതായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

യുവജനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ മലയാളം ടെലിവിഷന്‍ മുഖ്യമായ ഒരു പങ്കുവഹിക്കാന്‍ ദൃഢനിശ്ചയമെടുത്തതായി എം.ഡി. സുനില്‍ ട്രൈസ്റ്റാന്‍ പറഞ്ഞു. നോര്‍ത്ത് അമേരിക്കന്‍ മലയാളി യുവജനങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഈ ചാനല്‍ വഴി സംപ്രക്ഷണം ചെയ്യുമെന്നദ്ദേഹം പറയുകയുണ്ടായി.

'മന്ത്ര' മീഡിയയുടെ മറ്റൊരു സാരഥിയും മൂന്നാമത്തെ റീജണല്‍ ഡറക്ടറുമായ സിബിച്ചന്‍ ചേമ്പ്‌ളായില്‍ അക്കൗണ്ടിംഗ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മാനേജ്‌മെന്റ് രംഗത്തും തന്റെ പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ്. നോര്‍ത്ത് ഫിലാഡല്‍ഫിയ ഹെല്‍ത്ത് സിസ്റ്റത്തില്‍ അഡ്മിനിസ്റ്റേറ്ററായി ജോലി നോക്കുന്ന ഇദ്ദേഹം 'ഓര്‍മ്മ' അഥവാ ഓവര്‍സീസ് റിട്ടേഡ് മലയാളീസ് ഇന്‍ അമേരിക്ക എന്ന സംഘടനയുടെ ദേശീയ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നതോടൊപ്പം സീറോ മലബാര്‍ സഭയുടെ സജീവപ്രവര്‍ത്തകനും കൂടിയാണ്. തന്റെ ഈ സ്ഥാനത്തില്‍ നിരവധി കാര്യങ്ങള്‍ ഫിലഡല്‍ഫിയ സമൂഹത്തില്‍ പ്രവര്‍ത്തിക്കാനൊക്കും എന്നദ്ദേഹം പറഞ്ഞു.

മലയാളം ടെലിവിഷന്റെയും, മലയാളം ഐ.പി.ടി.വി.യുടെയും പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക. ജോര്‍ജ് നടവയല്‍ 215-370-5318, ജോര്‍ജ് ഓലിക്കല്‍ 215-873-4365 സിബിച്ചന്‍ ചേമ്പ്‌ളായില്‍ 215-869-5604. മലയാളം ടെലിവിഷന്‍ ന്യൂസ്
നടവയല്‍, ഓലിക്കല്‍ , ചെമ്പ്‌ളായില്‍ മലയാളം ടെലിവിഷന്‍ യു.എസ്.എ റീജണല്‍ ഡയറക്ടര്‍മാര്‍നടവയല്‍, ഓലിക്കല്‍ , ചെമ്പ്‌ളായില്‍ മലയാളം ടെലിവിഷന്‍ യു.എസ്.എ റീജണല്‍ ഡയറക്ടര്‍മാര്‍നടവയല്‍, ഓലിക്കല്‍ , ചെമ്പ്‌ളായില്‍ മലയാളം ടെലിവിഷന്‍ യു.എസ്.എ റീജണല്‍ ഡയറക്ടര്‍മാര്‍നടവയല്‍, ഓലിക്കല്‍ , ചെമ്പ്‌ളായില്‍ മലയാളം ടെലിവിഷന്‍ യു.എസ്.എ റീജണല്‍ ഡയറക്ടര്‍മാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക