Image

കേരളാ അസോസ്സിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയ്ക്ക് പുതിയ നേതൃത്വം: സജി പോള്‍ പ്രസിഡന്റ്

സജി കീക്കാടന്‍ Published on 09 July, 2011
കേരളാ അസോസ്സിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയ്ക്ക് പുതിയ നേതൃത്വം: സജി പോള്‍ പ്രസിഡന്റ്
ന്യൂജേഴ്‌സി : ന്യൂജേഴ്‌സിയിലെ പ്രമുഖ മലയാള സംഘടനകളിലൊന്നായ കേരളാ അസോസ്സിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ 2011-2012 പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളെ ജൂണ്‍ മാസം 25-ാം തീയതി ഈസ്റ്റ് മൈല്‍സ്റ്റോണ്‍ സീറോ-മലബാര്‍ കാത്തോലിക് ചര്‍ച്ച് ആഡിറ്റോറിയത്തില്‍ വച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വച്ച് തെരഞ്ഞെടുത്തു. പ്രസിഡന്റ് ജോസ് വിളയിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി. സെക്രട്ടറി അലക്‌സ് ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ട്രഷറര്‍ റോയി മാത്യു കണക്ക് അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ട്രസ്റ്റി ബോര്‍ഡിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പുതിയ വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

സജി പോള്‍ - പ്രസിഡന്റ്
സോഫി വില്‍സണ്‍ -വൈസ് പ്രസിഡന്റ്
ജിബി തോമസ്- സെക്രട്ടറി
സ്വപ്ന രാജേഷ് - ജോയിന്റ് സെക്രട്ടറി
ജയപ്രകാശ്.കെ.വി.-ട്രഷറര്‍
അലക്‌സ് മാത്യൂ-ട്രഷറര്‍
ജോണ്‍ (സോമന്‍ )തോമസ്- ചാരിറ്റി അഫയര്‍സ്
അബ്ദുള്ള സെയ്ദ്-സോഷ്യല്‍ അഫയര്‍സ്
ഡോ.നീന ഫിലിപ്പ്-റീക്രീയേഷന്‍ ആന്റ് കള്‍ച്ചറല്‍ അഫയര്‍സ്
സജി കീക്കാട
ന്‍ ‍- മീഡിയ ആന്റ് പബ്ലിക്കേഷന്‍സ്
കെവിന്‍ ജോര്‍ജ്-ജനറല്‍ അഫയര്‍സ്

പ്രസിഡന്റ് സജി പോള്‍ , പുതിയ വര്‍ഷത്തെ പ്രവര്‍ത്തങ്ങളുടെ ആമുഖം നടത്തുകയും, ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ജൂലൈ മാസം രണ്ടാം തീയതി കൂടിയ കമ്മിറ്റി യോഗത്തില്‍ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുകയും, ഈ വര്‍ഷത്തെ പിക്‌നിക് ജൂലൈ 16-ാം തീയ്യതി ശനിയാഴ്ച വാച്ചംഗ് റിസര്‍വേഷന്‍ സെന്ററില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചു. അതോടൊപ്പം ഓണാഘോഷം സെപ്റ്റംബര്‍ 18ാം തീയതി ഈസ്റ്റ് ബ്രണ്‍സ് വിക് പെര്‍ഫോര്‍മിംഗ് ആര്‍ട്ട്‌സ് സെന്ററില്‍ വച്ച് നടത്തപ്പെടും. ഓണാഘോഷത്തോടനുബന്ധിച്ച് കേരളത്തിലെ പ്രശസ്ത കലാകാരന്‍മാരായ വിനീത് ശ്രീനിവാസ
ന്‍ ‍, റഹ് മാന്‍ ,ജോതിര്‍മയി, സയനോര, രമ്യാ നമ്പീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന മാവേലി എഫ്.എം. എന്ന ഹാസ്യ നൃത്ത സംഗീത പരിപാടിയും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്.
സജി പോള്‍ - 732-762-1726
ജിബി തോമസ് - 914-573-1616
ജയപ്രകാശ് - 848-228-0908
കേരളാ അസോസ്സിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയ്ക്ക് പുതിയ നേതൃത്വം: സജി പോള്‍ പ്രസിഡന്റ്കേരളാ അസോസ്സിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയ്ക്ക് പുതിയ നേതൃത്വം: സജി പോള്‍ പ്രസിഡന്റ്കേരളാ അസോസ്സിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയ്ക്ക് പുതിയ നേതൃത്വം: സജി പോള്‍ പ്രസിഡന്റ്കേരളാ അസോസ്സിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയ്ക്ക് പുതിയ നേതൃത്വം: സജി പോള്‍ പ്രസിഡന്റ്കേരളാ അസോസ്സിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയ്ക്ക് പുതിയ നേതൃത്വം: സജി പോള്‍ പ്രസിഡന്റ്കേരളാ അസോസ്സിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയ്ക്ക് പുതിയ നേതൃത്വം: സജി പോള്‍ പ്രസിഡന്റ്കേരളാ അസോസ്സിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയ്ക്ക് പുതിയ നേതൃത്വം: സജി പോള്‍ പ്രസിഡന്റ്കേരളാ അസോസ്സിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയ്ക്ക് പുതിയ നേതൃത്വം: സജി പോള്‍ പ്രസിഡന്റ്കേരളാ അസോസ്സിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയ്ക്ക് പുതിയ നേതൃത്വം: സജി പോള്‍ പ്രസിഡന്റ്കേരളാ അസോസ്സിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയ്ക്ക് പുതിയ നേതൃത്വം: സജി പോള്‍ പ്രസിഡന്റ്കേരളാ അസോസ്സിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയ്ക്ക് പുതിയ നേതൃത്വം: സജി പോള്‍ പ്രസിഡന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക