Image

ഡി.എം.കെയുമായുള്ള സഖ്യം തുടരുമെന്ന് പ്രണബ് മുഖര്‍ജി

Published on 09 July, 2011
ഡി.എം.കെയുമായുള്ള സഖ്യം തുടരുമെന്ന് പ്രണബ് മുഖര്‍ജി

ഡി.എം.കെയുമായുള്ള സഖ്യം തുടരുമെന്ന് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു.  ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രണബ്. ചര്‍ച്ചകളില്‍ ദയാനിധി മാരനും പങ്കെടുത്തു.

ടെക്സ്റ്റയില്‍സ് മന്ത്രിയായിരുന്ന ദയാനിധി മാരന്റെ ഒഴിവിലേക്കു മറ്റൊരു പേരു ഡി.എം.കെ. നിര്‍ദേശിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. രാജ രാജിവെച്ചപ്പോള്‍ ടെലികോം മന്ത്രാലയം കോണ്‍ഗ്രസ് ഏറ്റെടുത്തിരുന്നു.

മാരനു പകരം ടി.ആര്‍. ബാലുവിനെ മന്ത്രിയാക്കണമെന്ന താത്പര്യം കരുണാനിധിക്കുണ്ട്. പ്രധാനമന്ത്രി ഇതിനോട് അനുകൂലമല്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക