Image

കേന്ദ്ര മന്ത്രിസഭാവികസനം തിങ്കളാഴ്‌ചയുണ്ടായേക്കും

Published on 09 July, 2011
കേന്ദ്ര മന്ത്രിസഭാവികസനം തിങ്കളാഴ്‌ചയുണ്ടായേക്കും
ന്യൂദല്‍ഹി: കേന്ദ്രമന്ത്രി സഭാ വികസനം തിങ്കളാഴ്‌ചയുണ്ടായേക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. ഇതിന്‌ മുന്നോടിയായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. ടുജി സ്‌പെക്ട്രം ഇടപാടില്‍ രാജിവെച്ച ഡി.എം.കെയുടെ ദയാനിധി മാരന്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. നേരത്തെ കേസില്‍ ആരോപണവിധേയനായ എ. രാജയും രാജിവെച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ മന്ത്രിസഭയില്‍ ആറ്‌ മന്ത്രിമാരുടെ കുറവുണ്ട്‌. മന്ത്രി സഭാ വികസനത്തില്‍ പുതിയ മന്ത്രിമാര്‍ വേണ്ടെന്ന നിലപാടിലാണ്‌ ഡി.എം.കെ. കേരളത്തില്‍ നിന്നും ഇ. അഹ്‌മദിന്‌ കാബിനറ്റ്‌ റാങ്കും, കേരളാ കോണ്‍ഗ്രസിന്റെ യുവനേതാവ്‌ ജോസ്‌ കെ., മാണിയ്‌ക്ക്‌ സമന്ത്രിസ്ഥാനവും പ്രതീക്ഷിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക