Image

കമ്മീഷന്‍: പെട്രോള്‍ പമ്പുകള്‍ നാളെ അടച്ചിടും

Published on 10 July, 2011
കമ്മീഷന്‍: പെട്രോള്‍ പമ്പുകള്‍ നാളെ അടച്ചിടും
കൊച്ചി: കമ്മീഷന്‍ വര്‍ധനവ്‌ ആവശ്യപ്പെട്ട്‌ സംസ്ഥാനത്തെ മുഴുവന്‍ പെട്രോള്‍ പമ്പുകളും തിങ്കളാഴ്‌ച അടച്ചിടുമെന്ന്‌ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ്‌ പെട്രോളിയം ട്രേഡേഴ്‌സ്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പെട്രോളിനുണ്ടാകുന്ന വിലവര്‍ധന ഡീലര്‍മാര്‍ക്കും താങ്ങാന്‍കഴിയുന്നില്ല. പ്രവര്‍ത്തന മൂലധനത്തില്‍ പ്രതിമാസം 15 മുതല്‍ 20 ലക്ഷം രൂപവരെയാണ്‌ ഇതുമൂലം അധികം വേണ്ടിവരുന്നത്‌. ഒരു ലിറ്റര്‍ പെട്രോളിന്‌ 39.5 പൈസയും ഡീസലിന്‌ 17 പൈസയും കമീഷനായി നല്‍കണമെന്നാണ്‌ ശിപാര്‍ശ. ഡീലര്‍മാരുടെ കമീഷന്‍ അടക്കം വിവിധ വിഷയങ്ങളില്‍ കമ്മിറ്റി സമര്‍പ്പിച്ച ശിപാര്‍ശ ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ്‌ 24 മണിക്കൂര്‍ പമ്പുകള്‍ അടച്ചിടുന്നതെന്ന്‌ ഫെഡറേഷന്‍ വൈസ്‌ പ്രസിഡന്റ്‌ വി.ജെ. വക്കച്ചന്‍, സെക്രട്ടറി എം. രാധാകൃഷ്‌ണന്‍, എറണാകുളം ജില്ലാ സെക്രട്ടറി പി.എന്‍.ഐ. മേനോന്‍ എന്നിവര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക