Image

ബാലന്‍ വെടിയേറ്റ്‌ മരിച്ച സംഭവം: റിട്ട.സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Published on 10 July, 2011
ബാലന്‍ വെടിയേറ്റ്‌ മരിച്ച സംഭവം: റിട്ട.സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
ചെന്നൈ: മാങ്ങ പറിക്കാന്‍ ചെന്നൈയിലെ സൈനിക ക്യാമ്പിനുള്ളില്‍ പ്രവേശിച്ച ബാലന്‍ വെടിയേറ്റ്‌ മരിച്ച സംഭവത്തില്‍ റിട്ട.സൈനിക ഉദ്യോഗസ്ഥനെ അറസ്റ്റ്‌ ചെയ്‌തു. കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ ദില്‍ഷന്‍ എന്ന പതിമൂന്നുകാരന്‍ ഐലന്‍ഡ്‌ ഗ്രൗണ്ട്‌ മേഖലയിലെ സൈനിക ക്വാര്‍ട്ടേഴ്‌സ്‌ പരിസരത്തു വെടിയേറ്റു മരിച്ചത്‌. സര്‍വീസില്‍ നിന്നു പിരിഞ്ഞ ആര്‍മി ഓഫിസര്‍ ഐലന്‍ഡ്‌ ഗ്രൗണ്ട്‌ മേഖലയിലെ സൈനിക ക്വാര്‍ട്ടേഴ്‌സിലാണ്‌ താമസിച്ചിരുന്നത്‌. മധുരയില്‍ നിന്നാണ്‌ ഇയാളെ കസ്‌റ്റഡിയിലെടുത്തത്‌. അബദ്ധത്തില്‍ വെടിവെച്ചതായി ഇയാള്‍ അറിയിച്ചതായി കേസ്‌ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക