ലക്നോ: ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയിലെ മാല്‍വ സ്റ്റേഷന് സമീപം കല്ഖ
മെയില്‍ ട്രെയിന്‍ പാളംതെറ്റി 35 പേര് മരിച്ചു. നൂറിലേറെപ്പേര്‍ക്ക് സാരമായി
പരിക്കേറ്റു. പശ്ചിമബംഗാളിലെ ഹൗറയില്‍ നിന്നും ഡല്‍ഹിയിലേക്ക് വരികയായിരുന്നു
ട്രെയിന്‍. മൂന്ന് എസി കോച്ചുകളും രണ്ട് ജനറല്‍ കോച്ചുകളും പാളം തെറ്റിയ
ബോഗികളില്‍ ഉള്‍പ്പെടും. 14 ബോഗികള്‍ പാളം തെറ്റിയതായിട്ടാണ് വിവരം. ഇതില്‍ പത്ത്
കോച്ചുകള്‍ അപകടകരമായ നിലയിലാണ് പാളം തെറ്റിയത്. പരിക്കേറ്റവരെ ഫത്തേപ്പൂരിലെ
ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു.
ഹെല്പ് ലൈന്‍ നമ്പര്‍: അലഹബാദ്- 05322408128, 05322407353, കാണ്‍പൂര്‍-
05122323015.