Image

കേരളാ ബജറ്റ്‌ ജനോപകാരപ്രദം: പ്രവാസി കേരളാ കോണ്‍ഗ്രസ്‌

ജോയിച്ചന്‍ പുതുക്കുളം Published on 11 July, 2011
കേരളാ ബജറ്റ്‌ ജനോപകാരപ്രദം: പ്രവാസി കേരളാ കോണ്‍ഗ്രസ്‌
ന്യൂയോര്‍ക്ക്‌: ധനമന്ത്രി കെ.എം. മാണി അവതരിപ്പിച്ച കേരളാ ബജറ്റ്‌ ജനോപകാരപ്രദവും, കേരളത്തിന്റെ സമഗ്രവികസനത്തിനുള്ള മാര്‍ഗ്ഗരേഖയുമാണെന്ന്‌ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക നാഷണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

കേരളത്തിലെ ലക്ഷക്കണക്കിന്‌ വരുന്ന കര്‍ഷകരുടേയും പാവപ്പെട്ടവരുടേയും മാത്രമല്ല ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന സാധാരാണക്കാരായ പ്രവാസികള്‍ക്കും ഒട്ടേറെ സഹായങ്ങള്‍ വാഗ്‌ദാനം ചെയ്യുന്ന ഈ ബജറ്റിലൂടെ പുതിയൊരു വികസന കാഴ്‌ചപ്പാടാണ്‌ ധനമന്ത്രി കെ.എം. മാണി വിഭാവനം ചെയ്‌തതെന്നും യോഗം വ്യക്തമാക്കി.

പ്രവാസി ലീഗല്‍ എയ്‌ഡ്‌, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രവാസി ഹെല്‍പ്പ്‌ ലൈന്‍ ഇവയെല്ലാം പ്രവാസികള്‍ക്ക്‌ വളരെ ഉപകാരപ്രദമായിരിക്കുമെന്നും നാഷണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

പ്രാദേശികവാദങ്ങള്‍ പറഞ്ഞ്‌ ബജറ്റിലെ നേട്ടങ്ങളെ വിലയിടിച്ച്‌ കാണിക്കാന്‍ ശ്രമിക്കരുതെന്നും, പ്രതിപക്ഷത്തിന്റെ റോളില്‍ കളിക്കാന്‍ നോക്കുന്ന കോണ്‍ഗ്രസ്‌ എംഎല്‍എമാരെ നിലയ്‌ക്കുനിര്‍ത്താന്‍ നേതൃത്വം തയാറാകണമെന്നും യോഗത്തില്‍ പല നേതാക്കളും അഭിപ്രായപ്പെട്ടു.

പ്രസിഡന്റ്‌ ജെയ്‌ബു കുളങ്ങര അധ്യക്ഷതവഹിച്ചു. പി.സി. മാത്യു, മാത്തുക്കുട്ടി ആലുംപറമ്പില്‍, സഖറിയാ കരുവേലി, ഷോളി കുമ്പിളുവേലി, ജോണ്‍ സി. വര്‍ഗീസ്‌ (സലീം), സെനിത്ത്‌ എള്ളങ്കില്‍, ബാബു വര്‍ഗീസ്‌, ജോസ്‌ ചാഴികാടന്‍, തോമസ്‌ ഏബ്രഹാം, ഷാജി രാമപുരം, ഫിലിപ്പ്‌ മഠത്തില്‍, ആന്റോ രാമപുരം, രാജു വെട്ടുപാറപ്പുറത്ത്‌, സണ്ണി കാരക്കല്‍, ജോസ്‌ മുല്ലപ്പള്ളില്‍, ജോര്‍ജ്‌ തോമസ്‌, ജോണ്‍സണ്‍ മൂഴയില്‍, സജി പുതൃക്കയില്‍, സണ്ണി വള്ളിക്കളം, ജോസ്‌ എം. ജോയി, ജോസ്‌ വെങ്ങാപ്പള്ളി, ഫ്രാന്‍സീസ്‌ കാരക്കാട്ട്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

നാഷണല്‍ പ്രസിഡന്റ്‌ ജെയ്‌ബു കുളങ്ങര, വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ പി.സി. മാത്യു, ജനറല്‍ സെക്രട്ടറി ഷോളി കുമ്പിളുവേലി തുടങ്ങിയവര്‍ കെ.എം. മാണിയെ വിളിച്ച്‌ പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ അഭിനന്ദനങ്ങള്‍ അറിയിച്ചു. ഷോളി കുമ്പിളുവേലി അറിയിച്ചതാണിത്‌.
കേരളാ ബജറ്റ്‌ ജനോപകാരപ്രദം: പ്രവാസി കേരളാ കോണ്‍ഗ്രസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക