Image

ആര്‍ച്ച്‌ ബിഷപ്പ്‌ ഫ്രാന്‍സീസ്‌ കല്ലറയ്‌ക്കലിന്‌ സ്വീകരണം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 11 July, 2011
ആര്‍ച്ച്‌ ബിഷപ്പ്‌ ഫ്രാന്‍സീസ്‌ കല്ലറയ്‌ക്കലിന്‌ സ്വീകരണം നല്‍കി
ഷിക്കാഗോ: അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ വാരാപ്പുഴ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പ്‌ ഫ്രാന്‍സീസ്‌ കല്ലറയ്‌ക്കലിന്‌ ഷിക്കാഗോ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റി ഹാര്‍ദ്ദവമായ സ്വീകരണം നല്‍കി.

ഷിക്കാഗോ എല്‍മസ്റ്റിലുള്ള മേരി ക്യൂന്‍ ഓഫ്‌ ഹെവന്‍ പള്ളിയില്‍ ജൂലൈ 2-ന്‌ ശനിയാഴ്‌ച വൈകുന്നേരം ആറിന്‌ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ ഫാ. ചാള്‍സ്‌ പടുത്തുരുത്തി, ഫാ. തോംസണ്‍ പനയ്‌ക്കല്‍, ഫാ. പീറ്റര്‍ കുന്നലക്കാട്ട്‌, ഫാ. ടോമി തച്ചേട്ട്‌ എന്നിവര്‍ പങ്കെടുത്തു.

പരിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം പാരീഷ്‌ ഹാളില്‍ സ്വീകരണയോഗം നടന്നു. ജിങ്കിള്‍ സൈമണ്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു. ഹെറാള്‍ഡ്‌ ഫിഗരേദോ സ്വാഗതപ്രസംഗം നടത്തി. ഫാ. തോംസണ്‍ പനയ്‌ക്കല്‍, ഫാ. ചാള്‍സ്‌ പടുത്തുരുത്തി, ഫാ. പീറ്റര്‍ കുന്നലക്കാട്ട്‌, ജോസ്‌ ആന്റണി പുത്തന്‍വീട്ടില്‍, ബേസില്‍ പെരേര, ബിജി ഫിലിപ്പ്‌ ഇടാട്ട്‌, ജോണ്‍സണ്‍ മാളിയേക്കല്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

അമേരിക്കയില്‍ തനിക്ക്‌ നല്‍കിയ സ്വീകരണത്തിനും സ്‌നേഹത്തിനും പിന്തുണയ്‌ക്കും പ്രത്യേകിച്ച്‌ ഷിക്കാഗോ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റിയോട്‌ ആര്‍ച്ച്‌ ബിഷപ്പ്‌ ഹൃദ്യമായ നന്ദിപ്രകടനം നടത്തി. ഷിക്കാഗോയിലെ പഴയ സമ്പര്‍ക്കം പുലര്‍ത്താനും, വീണ്ടും എല്ലാവരേയും കാണുവാന്‍ സാധിച്ചതിലും സന്തോഷം രേഖപ്പെടുത്തി.

ബിനു അലക്‌സ്‌, മെര്‍സണ്‍ സേവ്യര്‍, റെണോള്‍ഡ്‌ പണിക്കത്തറ, അലക്‌സ്‌ ചെത്തിവീട്ടില്‍, സൂസന്‍ ഗബ്രിയേല്‍, റെജി പണിക്കത്തറ, യേശുദാസ്‌ തോബിയാസ്‌, വിജയന്‍ വിന്‍സെന്റ്‌, ജോസഫ്‌ ആന്‍സള്‍, ജോസ്‌ ഫ്രാങ്ക്‌ലിന്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

ഷിക്കാഗോ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റിയുടെ കലാപ്രതിഭകളുടെ ഡാന്‍സുകള്‍ സമ്മേളനത്തിന്‌ കൂടുതല്‍ ജീവന്‍പകര്‍ന്നു. ഹെറാള്‍ഡ്‌ ഫിഗരേദോ എം.സിയായിരുന്നു. മെര്‍സന്‍ സേവ്യര്‍ നന്ദി രേഖപ്പെടുത്തി. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
ആര്‍ച്ച്‌ ബിഷപ്പ്‌ ഫ്രാന്‍സീസ്‌ കല്ലറയ്‌ക്കലിന്‌ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക