ഷിക്കാഗോ: ഹിന്ദു ഐക്യവേദിയുടെ കേരള സംസ്ഥാന പ്രസിഡന്റും, ഹിന്ദു തത്വജ്ഞാനിയും,
വാഗ്മിയും, കേരളാ സര്‍ക്കാരിന്റെ സോഷ്യല്‍ സ്റ്റഡീസ് റിസോഴ്സ് ഗ്രൂപ്പിലെ
മെമ്പറും, ഹൈസ്കൂള്‍ അധ്യാപികയുമായ ശശികല ടീച്ചര്‍ ജൂലൈ 16-ന് ശനിയാഴ്ച
വൈകുന്നേരം 5.30 മുതല്‍ 8.30 വരെ സ്കോക്കിയിലുള്ള ഹോളിഡേ ഇന്നില്‍ (5300 വെസ്റ്റ്
ടൂഹി അവന്യൂ, സ്കോക്കി, 60077) വെച്ച് ആത്മീയ പ്രഭാഷണം നടത്തുന്നതാണ്.
ഷിക്കാഗോ ഗീതാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ പരിപാടിയിലേക്ക്
സംഘാടകര്‍ ഏവരേയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും, ഇതില്‍
പങ്കെടുക്കുന്നതിനും വിളിക്കുക: അനില്‍കുമാര്‍ പിള്ള (847 471 5379), ശിവന് മുഹമ്മ
(630 363 0436), അരവിന്ദ് പിള്ള (847 769 0519), സതീശന് നായര്‍ (847 708 3279).