Image

വീടിന് മുന്‍വശത്ത് പച്ചക്കറി തോട്ടം വെച്ചുപിടിപ്പിച്ചതിന് വിചാരണ നേരിടുന്നു.

പി.പി.ചെറിയാന്‍ Published on 11 July, 2011
വീടിന് മുന്‍വശത്ത് പച്ചക്കറി തോട്ടം വെച്ചുപിടിപ്പിച്ചതിന് വിചാരണ നേരിടുന്നു.
മിഷിഗണ്‍ : വീടിനു മുന്‍വശത്ത് പച്ചപുല്ലു വെച്ചു പിടിപ്പിക്കുന്നതിനുപകരം, കാബേജ്, കാരറ്റ്, തക്കാളി, ക്യുകമ്പര്‍ ‍, തുടങ്ങിയ പച്ചക്കറികള്‍ വെച്ചുപിടിപ്പിച്ചതിന് 93 ദിവസം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റത്തിന് വീട്ടുടമ വിചാരണ നേരിടുന്നു.

സിറ്റി അധികൃതര്‍ ഇത് നീക്കണമെന്നാവശ്യപ്പെട്ട് മുന്നറിയിപ്പു നോട്ടീസ് കൊടുത്തുവെങ്കിലും വീട്ടുടമ ജൂലി ബാസ്സ് ഗൗരവമായി എടുത്തില്ല. തുടര്‍ന്ന് സിറ്റി അധികൃതര്‍ ടിക്കറ്റ് നല്‍കിയെങ്കിലും അതും അവഗണിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നിയമ നടപടി സ്വീകരിച്ചത്.

സിറ്റി കോഡ് ലംഘിച്ചതിന് 93 ദിവസം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.

ജൂലായ് 26 ന് വിചാരണ ചെയ്യപ്പെടുന്ന ഈ കേസ്സ് തുടര്‍ന്ന് ജൂറിക്ക് കൈമാറും.
വീടിന് മുന്‍വശത്ത് പച്ചക്കറി തോട്ടം വെച്ചുപിടിപ്പിച്ചതിന് വിചാരണ നേരിടുന്നു.വീടിന് മുന്‍വശത്ത് പച്ചക്കറി തോട്ടം വെച്ചുപിടിപ്പിച്ചതിന് വിചാരണ നേരിടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക