Image

ബംഗ്ലാദേശില്‍ സ്‌കൂള്‍ ബസ്‌ മറിഞ്ഞ്‌ 40 കുട്ടികള്‍ മരിച്ചു

Published on 11 July, 2011
ബംഗ്ലാദേശില്‍ സ്‌കൂള്‍ ബസ്‌ മറിഞ്ഞ്‌ 40 കുട്ടികള്‍ മരിച്ചു
ധാക്ക: ബംഗ്ലാദേശിലെ ചിറ്റഗോങ്‌ ജില്ലയില്‍ സ്‌കൂള്‍ ബസ്‌ മറിഞ്ഞ്‌ 40 കുട്ടികള്‍ മരിച്ചു. ഇന്ന്‌ രാവിലെയാണ്‌ അപകടം. സ്‌കൂളില്‍ നടന്ന ഫുട്‌ബാള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത്‌ വീട്ടിലേക്ക്‌ മടങ്ങുകയകയിരുന്ന കുട്ടികളാണ്‌ അപകടത്തില്‍ പെട്ടത്‌. എട്ടിനും 12 നും ഇടയിലുള്ള വിദ്യാര്‍ഥികളാണ്‌ മരിച്ചത്‌. 40 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ബസ്‌ റോഡരികിലുള്ള കനാലിലേക്ക്‌ മറിയുകയായിരുന്നു. രകഷാപ്രവര്‍ത്തനം നടന്നുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക