Image

അഭയ കേസ്‌: കെമിക്കല്‍ എക്‌സാമിനര്‍മാരുടെ ഹര്‍ജി തള്ളി

Published on 11 July, 2011
അഭയ കേസ്‌: കെമിക്കല്‍ എക്‌സാമിനര്‍മാരുടെ ഹര്‍ജി തള്ളി
കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ കുറ്റപത്രം നല്‍കാനുള്ള തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയുടെ ഉത്തരവിനെതിരെ തിരുവനന്തപുരം കെമിക്കല്‍ എക്‌സാമിനേഴ്‌സ്‌ ലാബിലെ മുന്‍ ചീഫ്‌ കെമിക്കല്‍ എക്‌സാമിനര്‍ ആര്‍. ഗീത, നിലവിലെ അസിസ്റ്റന്റ്‌ കെമിക്കല്‍ എക്‌സാമിനര്‍ എം. ചിത്ര എന്നിവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി പിന്‍വലിക്കുകയാണെന്ന്‌ ഇവരുടെ അഭിഭാഷകന്‍ അറിയിച്ചതിനെത്തുടര്‍ന്നാണ്‌ ജസ്റ്റിസ്‌ എസ്‌.എസ്‌. സതീഷ്‌ചന്ദ്രന്‍ തള്ളിയത്‌.കുറ്റപത്രം നല്‍കാനുള്ള ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയുടെ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ ഭേദഗതി വരുത്താന്‍ നേരത്തേ കോടതി അനുവദിച്ചിരുന്നു. 1992 ഏപ്രിലിലാണ്‌ സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങളുടെ രാസ പരിശോധന തിരുവനന്തപുരത്തെ ലാബില്‍ നടന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക