ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ നാല്പതാം
വാര്‍ഷികാഘോഷവും 2011ലെ പ്രവര്ത്തോത്ഘാടനവും ഈസ്റ്റര്‍ വിഷു ആഘോഷവും സംയുക്തമായി
അതിവിപുലമായ പരിപാടികളോടെ ക്വീന്‍സിലെ ഹില്‍സൈഡ് ബാങ്ക്വറ്റ് ഹാളില്‍ കൊണ്ടാടി.
പ്രസിഡന്റ് സണ്ണി പണിക്കരുടെ അദ്ധ്യക്ഷതയില്‍ നടത്തിയ ആഘോഷച്ചടങ്ങുകളില്‍
ബഹു. ഇന്ത്യന്‍ കോണ്‍സുലര്‍ പ്രമോദ് ബജാജ് വിശിഷ്ടാതിഥിയായിരുന്നു.
വിശിഷ്ടാതിഥിയും ക്ഷണിക്കപ്പെട്ട അതിഥികളും കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന്
നിലവിളക്കിനു തിരികൊളുത്തി യോഗനടപടികള്‍ക്ക് തുടക്കം കുറിച്ചു.
വൈസ്
പ്രസിഡന്റ് ജോണ്‍ പോളിന്റെ സ്വാഗത പ്രസംഗത്തോടെ ആഘോഷപരിപാടികള്‍ ആരംഭിച്ചു. റവ.
ഡോ. യോഹന്നാന് ശങ്കരത്തില്‍ കോര്‍ എപ്പിസ്കോപ്പ ഈസ്റ്റര്‍ സന്ദേശവും, ശ്രീ
വാസുദേവ് പുളിക്കല്‍ വിഷു സന്ദേശവും നല്കി.ഡോ. നന്ദകുമാര്‍ ചാണയില്‍
എല്ലാവര്ക്കും വിഷുക്കൈനീട്ടം നല്കി. അസോസ്സിയേഷന്റെ 2011ലെ സുവനീര്‍ ശ്രീ ബജാജ്
പ്രകാശനം ചെയ്തു. മലയാളി സമൂഹത്തിന് അദ്ദേഹം ചെയ്ത സേവനങ്ങള്‍ക്ക്
നന്ദിസൂചകമായി അസോസ്സിയേഷന് വക പ്രശസ്തി ഫലകം നല്കി അദ്ദേഹത്തെ
ആദരിച്ചു.
ഫൊക്കാന എക്സി. വൈസ് പ്രസിഡന്റ് ശ്രീമതി ലീലാ മാരേട്ട്, ഫോമ
നാഷണല്‍ കമ്മിറ്റി മെംബര്‍ ശ്രീ. ബെഞ്ചമിന്‍, അഡ്വ. ബാബു വര്‍ഗീസ് എന്നിവര്‍
ആശംസാപ്രസംഗങ്ങള്‍ നടത്തി. ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയ മുംബൈ ഇന്‍കംടാക്സ്
കമ്മീഷണര്‍ ശ്രീമതി സൂസി വര്‍ഗീസിന് പ്രസിഡന്റ് സണ്ണി പണിക്കര്‍ പ്രത്യേകം നന്ദി
രേഖപ്പെടുത്തി.
ആഘോഷപരിപാടികളില്‍ പങ്കെടുത്ത ന്യൂയോര്‍ക്കിലെ ഇതര
സംഘടനാഭാരവാഹികള്‍ക്ക് പ്രസിഡന്റ് സണ്ണി പണിക്കര്‍ പ്രത്യേകം നന്ദി പറഞ്ഞു.
പ്രതിഭാധനരായ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വിവിധയിനം കലാപരിപാടികളും
വിഭവസസമൃദ്ധമായ ഈസ്റ്റര്‍-വിഷു സദ്യയും എല്ലാവരും ആസ്വദിച്ചു. സെക്രട്ടറി വറുഗീസ്
ജോസഫ് ആയിരുന്നു എം.സി. ജോയിന്റ് സെക്രട്ടറി വര്‍ഗീസ് ലൂക്കോസിന്റെ
നന്ദിപ്രകടനത്തോടെ ആഘോഷപരിപാടികള്‍ പര്യവസാനിച്ചു.