Image

ഒക്കലഹോമ സിറ്റിയില്‍ വെള്ളം ഉപയോഗിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി

പി.പി.ചെറിയാന്‍ Published on 12 July, 2011
ഒക്കലഹോമ സിറ്റിയില്‍ വെള്ളം ഉപയോഗിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി
ഒക്കലഹോമ : കടുത്ത വരള്‍ച്ച നേരിടുന്ന ഒക്കലഹോമ സിറ്റിയില്‍ വെള്ളം ഉപയോഗിക്കുന്നതില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ട് സിറ്റി അധികൃതര്‍ ജൂലായ് 11 ന് തിങ്കളാഴ്ച ഉത്തരവിറക്കി.

സിറ്റിയുടെ നോര്‍ത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ് ഭാഗങ്ങളിലാണ് അടിയന്തിരമായി ഉത്തരവ് നടപ്പാക്കുന്നത്.

സ്പിര്‍ഗ്‌ളര്‍ , കൃഷിക്കുള്ള ജലസേചനം എന്നിവ ഇടവിട്ടുള്ള ദിവസങ്ങളിലാണ് അനുവദിച്ചിരിക്കുന്നത്. പൈപ്പില്‍ നിന്നും വെള്ളം എടുത്ത് ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.

പത്തുവര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് ഒക്കലഹോമ സിറ്റിയില്‍ വെള്ളം ഉപയോഗിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത്.

വൈകീട്ട് 6 മുതല്‍ 10 വരെ വീടുകളില്‍ ഒഴികെ പുറത്ത് വെള്ളം ഉപയോഗിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കുമെന്നും, വീണ്ടും ആവര്‍ത്തിക്കുന്നവര്‍ക്ക് 167 ഡോളര്‍ വരെ ഫൈന്‍ അടയ്‌ക്കേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു. പൊതുജനങ്ങള്‍ ഇതില്‍ പരിപൂര്‍ണ്ണമായും സഹകരിക്കണമെന്നും അഭ്യര്‍ത്ഥനയില്‍ ആവശ്യപ്പെട്ടു.
ഒക്കലഹോമ സിറ്റിയില്‍ വെള്ളം ഉപയോഗിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക