Image

സ്റ്റാര്‍ സിംഗര്‍ യു.എസ്.എ. 2010-11 സെമി ഫൈനല്‍ ആഗസ്റ്റ് 27ന്

മൊയ്തീന്‍ പുത്തന്‍ചിറ Published on 12 July, 2011
സ്റ്റാര്‍ സിംഗര്‍ യു.എസ്.എ. 2010-11 സെമി ഫൈനല്‍ ആഗസ്റ്റ് 27ന്
ന്യൂയോര്‍ക്ക്: ജനഹൃദയങ്ങളേറ്റു വാങ്ങിയ സ്റ്റാര്‍ സിംഗര്‍ യു.എസ്.എ. 2010-11 എന്ന സംഗീതമത്സര പരിപാടി വിജയകരമായി അതിന്റെ സെമി ഫൈനലിലേക്ക് കടക്കുകയാണ്.

ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സിന്റെ (ഐ.എ.എം.സി.വൈ) ബാനറില്‍ ഇന്ത്യാനെറ്റ് യു.എസ്.എ. നടത്തുന്ന, സ്റ്റാര്‍ സിംഗര്‍ യു.എസ്.എ. 2010-11ന്റെ മൂന്നാംറൗണ്ട് മത്സരംവമ്പിച്ച വിജയമായിരുന്നു. ജൂണ്‍ 25 ശനിയാഴ്ച രാവിലെ 11 മണിക്ക് യോങ്കേഴ്‌സ് യുണൈറ്റഡ് മെത്തഡിസ്റ്റ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു മത്സരം.

റവ. ഫാ. സെബാസ്റ്റ്യന്‍ കോട്ടൂര്‍ ആയിരുന്നു മുഖ്യാതിഥി. മദര്‍ തെരേസയുടെ മിഷനറി ഓഫ് ചാരിറ്റിക്കുവേണ്ടി പ്രവര്‍ത്തിക്കുകയും, ആറു വര്‍ഷക്കാലത്തോളം മദര്‍ തെരേസയോടൊപ്പം ഒരുമിച്ചു പ്രവര്‍ത്തിക്കുകയും, അവരുടെ ആഗ്രഹപ്രകാരം വിജയവാഡയില്‍ 'നിര്‍മ്മല്‍ ഹൃദയഭവന്‍' എന്ന സ്ഥാപനം ആരംഭിക്കുകയും ചെയ്തിട്ടുള്ള റവ. ഫാ. സെബാസ്റ്റ്യന്‍ കോട്ടൂര്‍ കഴിഞ്ഞ 40 വര്‍ഷത്തോളമായി ആന്ധ്രപ്രദേശിലെ വിജയവാഡ രൂപതയ്ക്കുവേണ്ടി മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. തോമസ് കൂവള്ളൂരിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം ന്യൂയോര്‍ക്ക് സന്ദര്‍ശിച്ചതും സ്റ്റാര്‍ സിംഗറിലെ മുഖ്യാതിഥിയായി പങ്കെടുത്തതും.മുഖ്യ സ്‌പോണ്‍സര്‍മാരിലൊരാളായ ജോയി ഇട്ടനും, മറ്റ് അതിഥികളായി ജോര്‍ജ്ജ് ഇട്ടന്‍ , ജോസഫ് വര്‍ഗീസ് എന്നിവരും സന്നിഹിതരായിരുന്നു.

ഈ മത്സര പരിപാടിയുടെ സെമി ഫൈനല്‍ ആഗസ്റ്റ് 27ന് രാവിലെ 11 മണിക്ക് യോങ്കേഴ്‌സ് യുണൈറ്റഡ് മെത്തഡിസ്റ്റ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍വച്ച് നടത്തുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 914 481 7676. ഇ-മെയില്‍ starsingerusa@gmail.com.
സ്റ്റാര്‍ സിംഗര്‍ യു.എസ്.എ. 2010-11 സെമി ഫൈനല്‍ ആഗസ്റ്റ് 27ന്
ഏലിയാസ് ടി.വര്‍ക്കി
സ്റ്റാര്‍ സിംഗര്‍ യു.എസ്.എ. 2010-11 സെമി ഫൈനല്‍ ആഗസ്റ്റ് 27ന്
സ്റ്റാര്‍ സിംഗര്‍ യു.എസ്.എ. 2010-11 സെമി ഫൈനല്‍ ആഗസ്റ്റ് 27ന്
നിഷ അബ്രഹാം
സ്റ്റാര്‍ സിംഗര്‍ യു.എസ്.എ. 2010-11 സെമി ഫൈനല്‍ ആഗസ്റ്റ് 27ന്
റവ. ഫാ. സെബാസ്റ്റ്യന്‍ കോട്ടൂര്‍
സ്റ്റാര്‍ സിംഗര്‍ യു.എസ്.എ. 2010-11 സെമി ഫൈനല്‍ ആഗസ്റ്റ് 27ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക