Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 6000 നക്ഷത്രആമകളെ പിടികൂടി

Published on 12 July, 2011
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 6000 നക്ഷത്രആമകളെ പിടികൂടി
കൊച്ചി: സിംഗപ്പൂരില്‍ നിന്നും അനധികൃതമായി കൊണ്ടുവന്ന ആറായിരത്തോളം ആമകളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് വിഭാഗം പിടികൂടി. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് രണ്ട് സ്യൂട്ട്‌കെയ്‌സുകളിലായി ആമകളെ കൊണ്ടുവന്നത്.

ഗ്രീന്‍ചാനലിലൂടെയാണ് ആമകളെ കടത്താന്‍ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് ചെന്നൈ സ്വദേശി അബ്ദുള്‍റഹീം നൈനാ മുഹമ്മദിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമപ്രകാരം ഇത്തരം ആമകളുടെ കയറ്റുമതിയും ഇറക്കുമതിയും നിരോധിച്ചിട്ടുളളതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക