Image

റിലയന്‍സ് എയര്‍സെല്ലിനെ ഏറ്റെടുത്തേക്കും

Published on 13 July, 2011
റിലയന്‍സ് എയര്‍സെല്ലിനെ ഏറ്റെടുത്തേക്കും

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എയര്‍സെല്ലിനെ ഏറ്റെടുക്കാനൊരുങ്ങുന്നു.  

എയര്‍സെല്ലിന്റെ മൂല്യനിര്‍ണയവും സാധ്യതകളും പഠിക്കാനായി ഏജന്‍സിയെ റിലയന്‍സ് നിയോഗിച്ചിട്ടുണ്ട്. 

1999ല്‍ തമിഴ്‌നാട്ടില്‍ ജിഎസ്എം മൊബൈല്‍ സേവനം നല്‍കിക്കൊണ്ട് പ്രവര്‍ത്തനം തുടങ്ങിയ എയര്‍സെല്ലിന് ഇന്ന് 23 സര്‍ക്കിളുകളിലും സാന്നിധ്യമുണ്ട്. തമിഴ്‌നാട്, ചെന്നൈ ടെലികോം സര്‍ക്കിളുകളില്‍ ഒന്നാം സ്ഥാനത്താണ് കമ്പനി.രാജ്യത്തെ ഏഴാമത്തെ വലിയ മൊബൈല്‍ സേവനദാതാവാണ് എയര്‍സെല്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക