Image

ഫിലാഡല്‍ഫിയയില്‍ ഷട്ടില്‍ ടൂര്‍ണ്ണമെന്റ്‌ ഓഗസ്റ്റ്‌ 13-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 14 July, 2011
ഫിലാഡല്‍ഫിയയില്‍ ഷട്ടില്‍ ടൂര്‍ണ്ണമെന്റ്‌ ഓഗസ്റ്റ്‌ 13-ന്‌
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ്‌ ഫിലാഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ്‌ 13-ന്‌ ശനിയാഴ്‌ച രാവിലെ 8 മുതല്‍ വൈകിട്ട്‌ 6 വരെ ക്രൂസ്‌ ടൗണിലുള്ള നോര്‍ത്ത്‌ ഈസ്റ്റ്‌ റാക്കറ്റ്‌ ആന്‍ഡ്‌ ഫിറ്റ്‌നസ്‌ സെന്ററില്‍ നടക്കുന്ന ഷട്ടില്‍ ടൂര്‍ണമെന്റില്‍ 24 ടീമുകള്‍ പങ്കെടുക്കുമെന്ന്‌ ചെയര്‍മാന്‍ സാബു സ്‌കറിയ അറിയിച്ചു. ഡാളസ്‌, ഷിക്കാഗോ, ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ, ഡെലവേര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.

നാലുവര്‍ഷമായി തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ടൂര്‍ണമെന്റ്‌ ഇതിനോടകം ദേശീയതലത്തില്‍ വളരെയധികം ശ്രദ്ധനേടിക്കഴിഞ്ഞു. ഷിക്കാഗോയാണ്‌ കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്‍മാര്‍.

ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിന്‌ മാപ്പ്‌ പ്രസിഡിന്റ്‌ ജോര്‍ജ്‌ മാത്യു രക്ഷാധികാരിയും, സാബു സ്‌കറിയ ചെയര്‍മാനുമായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച്‌ പ്രവര്‍ത്തിച്ചുവരുന്നു. രാജന്‍ ടി. നായര്‍, വര്‍ഗീസ്‌ ഫിലിപ്പ്‌, ഷാജി ജോസഫ്‌, ബിനു ജോസഫ്‌, ബിനു നായര്‍, റോയി ജേക്കബ്‌, ഐപ്പ്‌ ഉമ്മന്‍ മാരേട്ട്‌, ഏബ്രഹാം മേട്ടില്‍, എം.സി. സേവ്യര്‍ എന്നിവര്‍ വിവിധ സബ്‌ കമ്മിറ്റികളുടെ ചുമതല വഹിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സാബു സ്‌കറിയ (267 980 7923), ഷാജി ജോസഫ്‌ (267 372 2521).
ഫിലാഡല്‍ഫിയയില്‍ ഷട്ടില്‍ ടൂര്‍ണ്ണമെന്റ്‌ ഓഗസ്റ്റ്‌ 13-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക