Image

മുംബൈ സ്‌ഫോടനം: കര്‍ശന നടപടിയെന്ന്‌ പ്രധാനമന്ത്രി

Published on 14 July, 2011
മുംബൈ സ്‌ഫോടനം: കര്‍ശന നടപടിയെന്ന്‌ പ്രധാനമന്ത്രി
മുംബൈ: ഇന്നലെ മുംബൈയില്‍ 17 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന്‌ ഉത്തവാദികളായവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ വ്യക്തമാക്കി. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കും. ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. ജനങ്ങളുടെ ഒരുമയിലൂടെ മാത്രമെ ഇത്തരം അക്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കാനാവൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്‌ സ്‌ഫോടനം നടന്ന മുംബൈയിലെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കവെയാണ്‌ ഇക്കാര്യം പറഞ്ഞത്‌.

ഇതിനിടെ ഭീകരാക്രമണത്തിന്റെ അന്വേഷണച്ചുമതല മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സേന(എടിഎസ്‌) ഏറ്റെടുത്തു. സംഭവവുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക