Image

നഴ്‌സിംഗ്‌ ജോലി തട്ടിപ്പ്‌: യുവതിയെ റിമാന്‍ഡ്‌ ചെയ്‌തു

Published on 15 July, 2011
നഴ്‌സിംഗ്‌ ജോലി തട്ടിപ്പ്‌: യുവതിയെ റിമാന്‍ഡ്‌ ചെയ്‌തു
കോട്ടയം: നഴ്‌സിംഗ്‌ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന്‌ പറഞ്ഞ്‌ തട്ടിപ്പ്‌ നടത്തിയ യുവതിയെ കോടതി റിമാന്‍ഡ്‌ ചെയ്‌തു. പാലാ വിളക്കുമാടം ചിത്രക്കുന്നേല്‍ അനീഷിന്റെ ഭാര്യ ജോബിനെയാണ്‌ (25) പാലാ കോടതി റിമാന്‍ഡു ചെയ്‌തത്‌. എറണാകുളം കോടനാട്‌ തോട്ടപ്പാടന്‍ തോമസിന്റെ ഭാര്യ മേരി തോമസിന്റെ നേതൃത്വത്തില്‍ തട്ടിപ്പിനിരയായവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു പാലാ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചത്‌.കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നായി പത്തോളം പേര്‍ കബളിപ്പിക്കപ്പെട്ടതായി പാലാ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക