മുംബൈ: ഭീകരാക്രമണത്തിനുശേഷം മുംബൈയില്‍ പേമാരിയും നാശം വിതയ്ക്കുന്നു. ഇവിടെ
പെയ്യുന്ന കനത്തമഴയില്‍ കുട്ടിയടക്കം അഞ്ചു പേര് മരിച്ചു. മൂന്നുപേര്‍
വെള്ളത്തില്‍ മുങ്ങിയും ഒരാള്‍ മതിലിടിഞ്ഞുവീണും മറ്റൊരാള്‍ വൈദ്യതിയാഘാതമേറ്റുമാണു
മരിച്ചത്. വസായ്ക്കടുത്തു മുംബൈ- അഹമ്മദാബാദ് ദേശീയപാതയിലെ ഒട്ടേറെ മലയാളി
ഹോട്ടലുകളില്‍ വെള്ളം കയറി. പലയിടത്തും റോഡുകളും ഓടകളും നിറഞ്ഞൊഴുകുകയാണ്.
ട്രെയിന്‍ ഗതാഗതം വൈദ്യുതി എന്നിവയും ഭാഗികമായി തടസ്സപ്പെട്ടു. നിരവധി മലയാളി
കുടുംബങ്ങള്‍ കഴിയുന്ന സ്ഥലങ്ങള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല