Image

നിധിശേഖരത്തില്‍ സര്‍ക്കാരിന്‌ അവകാശമില്ല: സിംഗാള്‍

Published on 15 July, 2011
നിധിശേഖരത്തില്‍ സര്‍ക്കാരിന്‌ അവകാശമില്ല: സിംഗാള്‍
ന്യൂഡല്‍ഹി: നിധിശേഖരം കണ്ടെടുത്ത തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ വസ്‌തുക്കളില്‍ സര്‍ക്കാരിന്‌ ഒരു അവകാശവുമില്ലെന്ന്‌ ബി.ജെ.പി നേതാവ്‌ അശോക്‌ സിംഗള്‍ അഭിപ്രായപ്പെട്ടു. ക്ഷേത്രസ്വത്തും വരുമാനവും സര്‍ക്കാര്‍ ഖജനാവില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്‌ അഴിമതിക്കു പുതിയ വഴി തുറക്കാനാണ്‌. ഹൈന്ദവ ക്ഷേത്രങ്ങളുടെ വരുമാനത്തില്‍ ഒരു ഭാഗം മതപരിവര്‍ത്തനം തടയാനായി വിനിയോഗിക്കണമെന്നും സിംഗള്‍ ആവശ്യപ്പെട്ടു.നൂറു വര്‍ഷം മുമ്പു കേരളത്തിലെ ഭൂമിയുടെ മൂന്നിലൊന്നും ക്ഷേത്ര സ്വത്തായിരുന്നത്‌ അന്യാധീനപ്പെട്ടു കഴിഞ്ഞു.

കടുത്ത സാമ്പത്തിക പരാധീധനതയുണ്ടായാലും ക്ഷേത്ര സ്വത്തില്‍ ഒരു പൈസ പോലും ഉപയോഗിക്കില്ലെന്ന ഉദാത്ത നിലപാടെടുത്ത തിരുവിതാംകൂര്‍ രാജകുടുംബം ലോകത്തിനു മാതൃകയാണെന്നും സിംഗാള്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക