Image

പ്രവാസി കേരളാ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ സ്വീകരണം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 15 July, 2011
പ്രവാസി കേരളാ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ സ്വീകരണം നല്‍കി
ഹൂസ്റ്റണ്‍: പ്രവാസി കേരളാ കോണ്‍ഗ്രസ്‌ നേതാക്കളായ പി.സി. മാത്യുവിനും, ഷാജി രാമപുരത്തിനും പി.കെ.സി.എന്‍.എ ഹൂസ്റ്റണ്‍ ചാപ്‌റ്റര്‍ ഊഷ്‌മളമായ സ്വീകരണം നല്‍കി. വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ 2012-ല്‍ നടത്താനിരിക്കുന്ന ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ കിക്ക്‌ഓഫ്‌ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ ഇരു നേതാക്കള്‍ക്കും പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ഹൂസ്റ്റണ്‍ ചാപ്‌റ്റര്‍ ഭാരവാഹികളും പ്രവര്‍ത്തകരും അടിയന്തര യോഗം വിളിച്ചുകൂട്ടിയാണ്‌ സ്വീകരണം സംഘടിപ്പിച്ചത്‌.

ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ഫ്രാന്‍സീസ്‌ ചെറുകരയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നാഷണല്‍ പ്രസിഡന്റ്‌ ജെയ്‌ബു കുളങ്ങര ഔപചാരികമായി അടുത്തകാലത്ത്‌ ഉദ്‌ഘാടനം ചെയ്‌ത്‌ തുടക്കംകുറിച്ച ചാപ്‌റ്റര്‍ ഭാരവാഹികളുടെ ഉത്സാഹത്തേയും കഴിവുകളേയും പി.സി മാത്യുവും ഷാജി രാമപുരവും അനുമോദിച്ചു. കേരളാ കോണ്‍ഗ്രസ്‌ പാരമ്പര്യവും ആവേശവും തണുത്തുറഞ്ഞുപോകാതെ കാത്തുസൂക്ഷിക്കുവാന്‍ വളക്കൂറുള്ള മണ്ണ്‌ നോര്‍ത്ത്‌ അമേരിക്കയിലുണ്ടെന്നും കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത്‌ വലിയ പ്രസ്ഥാനമായി സംഘടനയെ മാറ്റേണ്ടത്‌ ആവശ്യമാണെന്നും ഇരുനേതാക്കളും ആവശ്യപ്പെട്ടു. ജോര്‍ജ്‌ കാക്കനാട്ട്‌ വിശിഷ്‌ടാതിഥിയായി എത്തിയിരുന്നു. ഹൂസ്റ്റണില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത്‌ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന്‌ പ്രസിഡന്റ്‌ ഫ്രാന്‍സീസ്‌ ചെറുകര ആത്മവിശ്വാസം പ്രകടിപ്പിച്ചു.

നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ സെനിത്ത്‌ ഇളംങ്കല്‍, ചാപ്‌റ്റര്‍ ട്രഷറര്‍ ബാബു കരൂര്‍, അനൂപ്‌ മേല്‍ക്കരപ്പുറം, തോമസ്‌ വള്ളിപ്പടവില്‍ എന്നിവര്‍ പ്രസംഗിച്ചു. നാഷണല്‍ സെക്രട്ടറി സണ്ണി കാരിക്കല്‍ സ്വാഗതവും, ചാപ്‌റ്റര്‍ ജനറല്‍ സെക്രട്ടറി സോജന്‍ അഗസ്റ്റിന്‍ കൃതജ്ഞതയും പ്രകാശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫ്രാന്‍സീസ്‌ ചെറുകര (713 447 7865), സോജന്‍ അഗസ്റ്റിന്‍ (832 466 5233), സണ്ണി കാരിക്കല്‍ (832 566 6806).
പ്രവാസി കേരളാ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക