Image

ഷിജിമോന്‍ ഇഞ്ചനാട്ട് ഫൊക്കാന കണ്‍വന്‍ഷന്‍ യൂത്ത് ചെയര്‍മന്‍

മണ്ണിക്കരോട്ട് Published on 15 July, 2011
ഷിജിമോന്‍ ഇഞ്ചനാട്ട് ഫൊക്കാന കണ്‍വന്‍ഷന്‍ യൂത്ത് ചെയര്‍മന്‍
അമേരിക്കയിലെ മലയാളികളുടെ ദേശീയ സംഘടനയായ ഫൊക്കാനയുടെ, പതിനഞ്ചാമത് കണ്‍വന്‍ഷന്റെ യൂത്ത് ചെയര്‍മനായി ഷിജിമോന്‍ ഇഞ്ചനാട്ടിനെ നിയമിച്ചു. മുന്‍കാലങ്ങളെ അപേക്ഷിച്ച് യുവജനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന ഒരു കണ്‍വന്‍ഷനായിരിക്കും 2012-ല്‍ നടക്കുന്നതെന്നും അമേരിക്കയില്‍ അങ്ങോളമിങ്ങോളമുള്ള നമ്മുടെ യുവജനങ്ങളെ സംഘടിപ്പിച്ച് കൂടുതല്‍ പ്രാതിനിദ്ധ്യവും പങ്കാളിത്തവും നല്‍കി സമൂഹത്തിന്റെ മുഖ്യധാരയുടെ ഭാഗമാക്കാനുമുള്ള ശ്രമമാണ് നടന്നുവരുന്നതെന്നും ഫൊക്കാന പ്രസിഡണ്ട് ജി.കെ. പിള്ള അറിയിച്ചു. അത് നയിക്കാന്‍ അറിവും കഴിവും, പ്രാപ്തിയും പക്വതയും, പരചയസമ്പത്തുമുള്ള യുവാക്കള്‍ വേണം. അതിന് ഷിജിമോന്‍ എന്തുകൊണ്ടും അര്‍ഹനും അനുയോജ്യനുമാണെന്ന് ജി.കെ. പിള്ളയും ബോബി ജേക്കബും (ഫൊക്കാന സെക്രട്ടറി) അഭിപ്രായപ്പെട്ടു.
 
ഹ്യൂസ്റ്റനില്‍ കുടിയേറുന്നതിനു മുമ്പ് ഇന്‍ഡ്യയിലും ലണ്ടനിലും വിവധ സാമൂഹ്യ-സാംസ്‌ക്കാരിക സംഘടനകളില്‍ നേതൃനിരയില്‍ പ്രവര്‍ത്തിച്ച് തനതായ വ്യക്തിമുദ്രയും നേതൃപാടവവും തെളിയിച്ചിട്ടുള്ള ഒരു യുവനേതാവാണ് ഷിജിമോന്‍ ഇഞ്ചനാട്ട്. മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ (മാഗ്) എക്‌സിക്ക്യുട്ടിവ് കമ്മിറ്റി അംഗം, യൂത്ത് പ്രസിഡന്‍ണ്ട്, ക്‌നാനായ യുവജനവേദി, കൂടാതെ ഹ്യൂസ്റ്റനിലെ വിവധ കലാ-സാമൂഹ്യ-സാംസ്‌ക്കാരിക വേദികളില്‍ നിറഞ്ഞുനില്‍ക്കുന്ന ഷിജിമോന്റെ സംഘടനാ വൈഭവവും വ്യക്തിപ്രഭാവവും ഫൊക്കാന കണ്‍വന്‍ഷന് മുതല്‍ക്കൂട്ടായിരിക്കുമെന്ന് കമ്മിറ്റി അംഗങ്ങള്‍ വിലയിരുത്തി.

തൊടുപുഴയില്‍ പുരാതനമായ ഇഞ്ചനാട്ടു കുടുംബത്തില്‍ ജനിച്ച ഷിജിമോന്‍ ഹോട്ടല്‍ മാനെജ്‌മെന്റില്‍ മാസ്റ്റേഴ്‌സ് ബിരുദധാരിയാണ്. ലണ്ടനില്‍ തിസില്‍ സെല്‍ഫ്‌റിഡ്ജ് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ (Thistle selfridge five star hotel) മാനെജ്‌മെന്റു ലെവലില്‍ ജോലിചെയ്തുകൊണ്ടിരുന്ന ഷിജിമോന്‍ 2006-ല്‍ ഹൈലി ക്വോളിഫൈഡ് പ്രഫഷണല്‍ക്കുള്ള (Highly qualified professional)
എച്ച് 1 ബി. (H1B) വിസയില്‍
ഹ്യൂസ്റ്റനിലെത്തി. ഇപ്പോള്‍ ഹ്യൂസ്റ്റനില്‍ സ്ഥിരതാമസമാക്കിയിരിക്കുന്നു.

യുവജനങ്ങള്‍ക്കായി ഫൊക്കാന ആസൂത്രണം ചെയ്തിട്ടുള്ള കര്‍മ്മപദ്ധതികളെക്കുറിച്ച്, ചിന്തിച്ചു ചര്‍ച്ച ചെയ്ത് യുവജനങ്ങള്‍ക്ക് പ്രയോജനപ്രദമായ വിധത്തില്‍ നടപ്പാക്കുമെന്ന് ഷിജിമോന്‍ അറിയിച്ചു. അതോടൊപ്പം, യുവാക്കാളെ കര്‍മ്മോത്സുകരാക്കി ഫൊക്കാനയുടെ ലക്ഷ്യങ്ങള്‍ നിറവേറ്റും. യുവജനങ്ങളുടെ മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും ഉതകുന്ന കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യും. യുവജനങ്ങള്‍ക്കുവേണ്ടി സ്‌പോട്‌സ്, ഗെയിംസ്, മറ്റ് കലാപരികള്‍ മുതലയാവ കര്‍മ്മപരിപാടികള്‍ സംഘടിപ്പിച്ച് അവരെ മൂഖ്യധാരയിലിക്ക് നയിക്കാനും നേതൃനിരയിലേക്ക് ഉയര്‍ത്താനും തന്നാല്‍ കഴിയുന്നതെല്ലാം ചെ.യ്യുമെന്നും ഷിജിമോന്‍ ഇഞ്ചനാട്ട് വ്യക്തമാക്കി.
ഷിജിമോന്‍ ഇഞ്ചനാട്ട് ഫൊക്കാന കണ്‍വന്‍ഷന്‍ യൂത്ത് ചെയര്‍മന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക